'മനസ് മടുത്തു, പോകുന്നു..'; ഭാര്യയുടെ മാനസിക പീഡനത്തിൽ മനം നൊന്ത് പൊലീസുകാരന്‍ ജീവനൊടുക്കി

യൂണിഫോം ധരിച്ച നിലയിലായിരുന്നു തിരുപ്പണ്ണയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്

dot image

ബെംഗളൂരു: ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തില്‍ മനംനൊന്ത് പൊലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. ബെഗംളൂരു ഹുളിമാവ് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ എച്ച് സി തിരുപ്പണ്ണ (34) ആണ് ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യൂണിഫോം ധരിച്ച നിലയിലായിരുന്നു തിരുപ്പണ്ണയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. സമീപത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ഭാര്യയില്‍ നിന്നും ഭാര്യയുടെ കുടുംബത്തില്‍ നിന്നും താന്‍ മാനസിക പീഡനം നേരിടുന്നുണ്ടെന്നാണ് കത്തിലെ പരാമര്‍ശം. ഭാര്യയുടെ പിതാവ് തന്നെ വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നും തിരുപ്പണ്ണ കുറിച്ചിട്ടുണ്ട്.

'ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. മനസ് അത്രമേല്‍ വേദനിച്ചത് കൊണ്ടാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്. ഭാര്യയില്‍ നിന്നും ഭാര്യയുടെ പിതാവില്‍ നിന്നുമുള്ള മാനസിക പീഡനമാണ് ഈ തീരുമാനത്തിന് കാരണം. ഡിസംബര്‍ 12ന് രാത്രി 7.26ന് ഭാര്യയുടെ പിതാവ് യമുനപ്പ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 14 മിനിറ്റ് സംസാരിച്ചു. എന്നെ ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം ഞാന്‍ രാവിലെ തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ എന്നോട് മരിക്കൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനില്ലാതായാല്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും പറഞ്ഞു, വളരെ മോശമായി പെരുമാറി,' ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ ആരോപണവിധേയയര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയുടെ പീഡനം ചൂണ്ടിക്കാട്ടി ടെക്കിയായ അതുല്‍ സുഭാഷിന്റെ ആത്മഹത്യ ചര്‍ച്ചയാകുന്നകതിനിടെയാണ്‌സംഭവം. യുപി സ്വദേശിയായ അതുല്‍
24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു ആത്മഹത്യ ചെയ്തത്.

ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്നായിരുന്നു അതുലിന്റെ ആരോപണം. തന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുല്‍ സുഭാഷ്.

Content Highlight: Police constable killed self alleging torture from wife and in-laws

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us