'അഭിപ്രായസ്വാതന്ത്ര്യം ആകാം, പക്ഷെ മര്യാദ ലംഘിക്കാനുള്ള ലൈസൻസല്ല'; മദ്രാസ് ഹൈക്കോടതി

കേസിൽ അണ്ണാ ഡിഎംകെ വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ ജാമ്യാപേക്ഷ കോടതി തള്ളി

dot image

ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം അവകാശം തന്നെയാണെന്നും എന്നാൽ അത് മര്യാദകൾ ലംഘിക്കാനുള്ള ലൈസൻസ് അല്ല എന്നും മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച അണ്ണാ ഡിഎംകെ നേതാവിന്റെ കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

കേസിൽ അണ്ണാ ഡിഎംകെ വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്നായിരുന്നു കോടതിയുടെ പരാമർശം. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന എല്ലാവർക്കും ഉറപ്പുനൽകുന്ന മൗലികാവകാശം തന്നെയാണ്. എന്നാൽ അവയെ മര്യാദകൾ ലംഘിക്കാനുള്ള ലൈസൻസാക്കരുത് എന്നാണ് കോടതി പറഞ്ഞത്. ജസ്റ്റിസ് ജഗദീഷ് ചന്ദിരയാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. ജാമ്യം ലഭിക്കാനായി അമുദ സമർപ്പിച്ച മാപ്പപേക്ഷ ആത്മാർത്ഥതയോടെ ഉള്ളതല്ലെന്നും പ്രസംഗത്തെ ന്യായീകരിക്കാൻ അമുദ ശ്രമിക്കുന്നതായും കോടതി പറഞ്ഞു.

2024 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സേലത്ത് നടന്ന പൊതുപരുപാടിക്കിടെയാണ് അമുദ എം കെ സ്റ്റാലിനെതിരെ രംഗത്തെത്തിയത്. അമുദ പറഞ്ഞ വാക്കുകൾ പറയാൻ കൊള്ളാത്തതിനാൽ അവ വിധിയിൽ ഉൾപ്പെടുത്തുന്നില്ലെന്ന് കോടതി പറഞ്ഞു. പൊതു സമാധാനം തകർക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തി എന്നതടക്കമാണ് അമുദയ്ക്ക് നേരെയുള്ള കേസ്.

Content Highlights: Freedom of speech is not a licence to transgress limits of decency

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us