ലഖനൗ: പലസ്തീൻ അനുകൂല ബാഗ് ധരിച്ച് പാർലമെൻ്റിൽ എത്തിയ കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് യോഗി ആദിത്യനാഥ്. ഒന്നര ലക്ഷം രൂപയിലേറെ ശമ്പളമുള്ള 5600 യുപി സ്വദേശികളായ യുവാക്കൾ ഇസ്രയേലിലുണ്ട്. ഉത്തർ പ്രദേശ് ഇസ്രയേലിലേക്ക് യുവാക്കളെ ജോലിക്കായി അയക്കുമ്പോൾ ഇവിടെ ചില കോൺഗ്രസ് നേതാക്കൾ ബാഗ് തൂക്കി നടക്കുകയാണെന്നാണ് യോഗിയുടെ പരിഹാസ പരാമർശം.
കഴിഞ്ഞ ദിവസമാണ് പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. നേരത്തെയും പലതവണ പലസ്‌തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു.
content highlight- 'While UP sends youth to Israel for work, Congress leaders walk with bags'; Yogi Adityanath