മസാലക്കൂട്ട് തയാറാക്കുന്നതിനിടെ ഷർട്ട് കുടുങ്ങി; ഗ്രൈൻഡറിൽ തലകുത്തി വീണ് 19കാരന് ദാരുണാന്ത്യം

ജാർഖണ്ഡ് സ്വദേശിയായ സൂരജ് നാരായൺ യാദവ് ആണ് മസാലക്കൂട്ട് തയ്യാറാക്കുന്ന യന്ത്രത്തിൽ കുടുങ്ങി മരിച്ചത്

dot image

മുംബൈ: ചൈനീസ് ഭേൽ തയ്യാറാക്കുന്നതിനുള്ള മസാലക്കൂട്ട് ഒരുക്കുന്നതിനിടെ ഗ്രൈൻഡറിനുള്ളിൽ കുടുങ്ങി 19കാരന് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശിയായ സൂരജ് നാരായൺ യാദവ് ആണ് മസാലക്കൂട്ട് അരയ്ക്കുന്ന യന്ത്രത്തിൽ കുടുങ്ങി മരിച്ചത്. മസാല ഇളക്കുന്നതിനിടെ ഷർട്ട് യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് യുവാവ് യന്ത്രത്തിലേക്ക് വീണത്.

സച്ചിൻ കോതേക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു ഫുഡ് സ്റ്റാളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തിന്‍റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മസാല തയ്യാറാക്കാനുള്ള ശ്രമത്തിനിടെ ഗ്രൈൻഡറിലേക്ക് തലകുത്തി വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സുരക്ഷാ ഉപകരണങ്ങളൊന്നും കൂടാതെ വെറും കൈ ഉപയോഗിച്ചാണ് യുവാവ് മസാല ഇളക്കുന്നത്.

സംഭവത്തിൽ സ്ഥാപന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാർക്ക് ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വേണ്ട രീതിയിലുള്ള പരിശീലനം നൽകാത്തതിനും സുരക്ഷാ ക്രമീകരണം ഉറപ്പാക്കാത്തതിനുമാണ് കേസ്. ജീവനക്കാരൻ യന്ത്രം പ്രവർത്തിപ്പിക്കുന്ന സമയത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല

Content Highlights: 19-Year-Old Man Gets Stuck In Food Grinder While Making Chinese Bhel and Dies

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us