മുംബൈയിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞ് അപകടം: രണ്ട് മരണം

80 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം

dot image

മുംബൈ: ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞ് അപകടം. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ഏറെ പ്രസിദ്ധമായ എലിഫന്റാ ഗുഹ സന്ദർശിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

നീലകമൽ എന്ന് പേരുള്ള ഒരു ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 80 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ബോട്ട് മറിയുന്നത് കണ്ടയുടൻ അടുത്തുണ്ടായിരുന്ന ബോട്ടുകളിൽ നിന്നുള്ളവർ രക്ഷാപ്രവർത്തനം തുടങ്ങി. എന്നാൽ രണ്ട് യാത്രക്കാർ മരിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കൂട്ടമായി കടലിലേക്ക് എടുത്തുചാടിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Boat capsized at mumbai, one dead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us