ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും. അദാനി വിഷയത്തിലെ ചര്‍ച്ച തടസപ്പെടുത്താനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിക്ക് രാജ്യം വില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. വിഷയം വ്യതിചലിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. സമാധാനപരമായാണ് തങ്ങള്‍ പ്രതിഷേധിച്ചത്. തടിക്കഷ്ണങ്ങളുമായാണ് ബിജെപി എംപിമാര്‍ തങ്ങളെ തടഞ്ഞത്. ഇന്ന് നടന്ന സംഭവങ്ങള്‍ അംബേദ്കര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാത്രമാണ്. മനസിലുള്ളതാണ് അമിത് ഷാ പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും പറഞ്ഞു. അംബേദ്കറിനും നെഹ്‌റുവിനും എതിരെ ബിജെപി നുണകള്‍ പറഞ്ഞ് പരത്തുകയാണ്. സഭാ നടപടികള്‍ മുന്നോട്ട് പോകണം എന്നാണ് തങ്ങള്‍ക്ക്. അതുകൊണ്ടുതന്നെ സഭ തടസപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല. വസ്തുതകള്‍ പുറത്തുവരണമെന്നും ഖർഗെ പറഞ്ഞു.
അംബേദ്ക്കര്‍ക്ക് എതിരായ അമിത ഷായുടെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഖര്‍ഗെ പറഞ്ഞു. അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ ഇന്നത്തെ പ്രതിഷേധം സമാധാനപരമായിരുന്നു. ഭരണപക്ഷം തങ്ങളെ പാര്‍ലമെന്റ് കവാടത്തില്‍ തടഞ്ഞു. വനിതാ എംപിമാരെ അടക്കം തടഞ്ഞു. മസില്‍ പവര്‍ കാണിക്കാനാണ് ബിജെപി ശ്രമിച്ചത്. ബിജെപിയുടെ ആക്രമണത്തില്‍ തനിക്ക് പരിക്ക് പറ്റി. താന്‍ താഴെ വീണുപോയെന്നും ഖര്‍ഗെ പറഞ്ഞു.
Content Highlights- mallikarjun kharge and rahul gandhi met media to explain todyas parliament clash