അതുൽ സുഭാഷിന്റെ മരണം ശ്രദ്ധയിൽപെടുത്താനെത്തി; പ്രതിഷേധക്കാർക്ക് മിഠായി എറിഞ്ഞുകൊടുത്ത് രാഹുൽ ഗാന്ധി

ആക്ടിവിസ്റ്റുകൾക്ക് മിഠായി എറിഞ്ഞുകൊടുത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

dot image

ന്യൂഡൽഹി: ബെംഗളൂരുവിൽ ടെക്കിയായ അതുൽ സുഭാഷ് മരിച്ച സംഭവം ശ്രദ്ധയിൽപെടുത്താനെത്തിയ ആക്ടിവിസ്റ്റുകൾക്ക് മിഠായി എറിഞ്ഞുകൊടുത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധി കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. അതുൽ സുഭാഷിന്റെ മരണത്തിൽ പ്രതിഷേധിച്ചുകൊണ്ടിരുന്ന ചില ആക്ടിവിസ്റ്റുകൾ മറ്റൊരു കാറിൽ രാഹുലിന്റെ ഒപ്പം എത്തി. തുടർന്ന് അതുൽ സുഭാഷിന്റെ പടം ഉള്ള ഒരു പ്രതിഷേധ പോസ്റ്റർ രാഹുലിനെ കാണിച്ചുകൊണ്ടേയിരുന്നു. അതുൽ സുഭാഷിനെപ്പറ്റി പറഞ്ഞുകൊണ്ടുമിരുന്നു. എന്നാൽ തിരിച്ച് ഇവർക്ക് നേരെ മിഠായി എറിയുകയാണ് രാഹുൽ ചെയ്തത്.

ടെക്കിയുടെ ആത്മഹത്യയിൽ ഭാര്യ, ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർ പ്രദേശിൽ വെച്ചായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നിഖിതയും അമ്മ നിഷയും സഹോദരൻ സുശീലമാണ് അറസ്റ്റിലായത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ അതുല്‍ സുഭാഷ് ബെംഗളൂരുവിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ചത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് അതുല്‍ ആരോപിച്ചിരുന്നു. വീഡിയോയ്ക്ക് പുറമേ 24 പേജുള്ള ആത്മഹത്യാ കുറിപ്പും അതുല്‍ എഴുതിയിട്ടുണ്ടായിരുന്നു.

തന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും അതുല്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Rahul Gandhi throws chocolate to those who are protesting at Athul Subash's death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us