കൂട്ടുകാരന് വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ

'സ്വിങ്ങേർസ്' എന്ന് വിളിപ്പേരിട്ടിരുന്ന ഇവരുടെ സംഘം പ്രധാനമായും പരസ്പരം പങ്കാളികളെ കൈമാറാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചത്

dot image

ബെംഗളൂരു: നഗ്നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാൻ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയിൽ. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്.

ക്രൈംബ്രാഞ്ച് ആണ് ഇവരെ പിടികൂടിയത്. പ്രൈവറ്റ് പാർട്ടികളുടെ മറവിലായിരുന്നു ഇവരുടെ പ്രവർത്തനം. 'സ്വിങ്ങേർസ്' എന്ന് വിളിപ്പേരിട്ടിരുന്ന ഇവരുടെ സംഘം പ്രധാനമായും പരസ്പരം പങ്കാളികളെ കൈമാറാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഹരീഷിന്റെ പങ്കാളിയായ യുവതി ക്രൈംബ്രാഞ്ചിനെ സമീപിച്ചതോടെയാണ് പൊലീസ് ഈ കേസിൽ അന്വേഷണം തുടങ്ങിയത്. യുവതിയുമായുള്ള പ്രണയകാലഘട്ടത്തിനിടെ ഹരീഷ് നിരവധി നഗ്നചിത്രങ്ങളും മറ്റും, യുവതി അറിയാതെ കൈക്കലാക്കിയിരുന്നു. ശേഷം ഹേമന്ദുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതിയെ ഇയാൾ സ്ഥിരം നിർബന്ധിക്കുമായിരുന്നു. യുവതി വഴങ്ങാതെ വന്നതോടെ ഈ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന് മുൻപിൽ എത്തിക്കുമെന്നായിരുന്നു നിബന്ധന.

ഹേമന്ദിന് പുറമെ, ഹരീഷ് തന്റെ കാമുകിയെ മറ്റ് പലർക്കും കൈമാറാൻ ശ്രമിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇത്തരത്തിലിരുവരും ചേർന്ന് മുൻപും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇരുവരും ചേർന്ന് നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പാർട്ടികൾ സംഘടിപ്പിച്ച്, അതിലൂടെയാണ് ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

Content Highlights: Partner swapping gang arrested at bangaluru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us