ബെംഗളൂരു: സിം കാർഡ് നിയമ വിരുദ്ധമായി ഉപയോഗിച്ചെന്ന് ആരോപ്പിച്ച് ഡിജിറ്റൽ അറസ്റ്റിലൂടെ ബെഗളൂരുവിലെ എൻജിനീയറിൽ നിന്ന് തട്ടിയത് 11.8 കോടി രൂപ. നവംബർ 11 -നാണ് തട്ടിപ്പുക്കാർ ബെംഗളൂരുവിലെ സോഫ്റ്റ് വെയർ എൻജിനീയറിനെ ഫോൺകോളിലൂടെ തട്ടിപ്പ് നടത്തിയത്.
ആധാറുമായി ബന്ധിപ്പിച്ച ഇയാളുടെ സിം നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും സിമ്മിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ട്രായിലെ ഉദ്യോഗസ്ഥനാണെന്നും മുബൈയിലെ കൊളാബ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തെന്നും ചൂണ്ടികാട്ടിയാണ് പണം തട്ടിയത്. പിന്നാലെ വ്യാജ പൊലീസ് വേഷത്തിൽ സകൈപ്പ് വഴി ഒരാൾ വിളിക്കുകയും തട്ടിപ്പിനിരയായ എൻജിനിയറിൻ്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് ഒരു ബിസിനസുകാരൻ ആറ് കോടിയുടെ തട്ടിപ്പ് നടത്തിയെന്നും വിശ്വസിപ്പിച്ചു, ശേഷം റിസർവ് ബാങ്കിൻ്റെ വ്യാജ മാർഗനിർദ്ദേശം ചൂണ്ടികാട്ടി വെരിഫിക്കേഷനെന്ന പേരിൽ പണം പല അക്കൗണ്ടുകളിലായി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പണം നൽകിയിലെങ്കിൽ കുടംബാംഗങ്ങളെ ഉൾപ്പടെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് എൻജിനീയർ 11.8 കോടി രൂപ നൽകുകയായിരുന്നു. പണം നൽകിയിട്ടും ഭീഷണി തുടർന്നതിന് പിന്നാലെയാണ് തട്ടിപ്പ് മനസ്സിലായി ഇയാൾ പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
content highlight-Bengaluru engineer lost 11 crores in digital arrest for 'illegal use of SIM card'