ഇത് രണ്ടാംജന്മം, യുവാക്കളെ വലിച്ചിഴച്ച് കൂറ്റൻ ലോറി; ഡ്രൈവറെ ചെരുപ്പുകൊണ്ട് അടിച്ച് നാട്ടുകാർ

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

dot image

ആഗ്ര: ഉത്തർപ്രദേശിൽ രണ്ട് യുവാക്കൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുൻ ചക്രത്തിനിടയിലും, അടിയിലും കുടുങ്ങിയ രണ്ട് യുവാക്കളെയും കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളമാണ്.

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ ട്രക്കിന്റെ മുൻ ടയറിന്റെ ഭാഗത്തുകൂടുങ്ങിയ ഒരു യുവാവ് ജീവന് വേണ്ടി അലറിക്കരയുന്നത് കാണാം. എന്നാൽ അപ്പോൾപോലും ട്രക്ക് അതിവേഗതയിൽ ഇവരെയും കൊണ്ട് നീങ്ങുകയായിരുന്നു. യുവാവിന്റെ തല പുറത്തേയ്ക്ക് കാണാമെങ്കിലും ശരീരഭാഗം ടയറിനോട് ചേർന്നാണ് കിടക്കുന്നത്. അതിവേഗതയിൽ പോകുന്ന ട്രാക്കിന്റെ അടിയിലും ഒരു യുവാവ് കുടുങ്ങിക്കിടപ്പുണ്ടായിരുന്നു.

സാക്കിർ എന്ന യുവാവും മറ്റൊരു യുവാവുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഇവർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ, പൊടുന്നനെ ട്രക്ക് വേഗത കൂട്ടുകയായിരുന്നു. ഇതോടെ ഇരുവരും അടിയിൽപെട്ടു.


ടയറിന് മുന്നിൽ കുടുങ്ങിയ സാക്കിറിനെയും കൊണ്ട് ട്രക്ക് മീറ്ററുകളോളം മുന്നോട്ടുനീങ്ങി. ഇതിനിടെ യുവാവ് സഹായത്തിനായി കരഞ്ഞുവിളിക്കുന്നതും മറ്റും വീഡിയോയിൽ കാണാം. ആ സമയത്ത് അതുവഴി യാത്ര ചെയ്തിരുന്നവരാണ് ട്രക്ക് നിർത്തിച്ചത്. തുടർന്ന് ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിക്കുകയും മർദ്ദിക്കുകയും ചെയ്തു.

ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രക്കിനടിയിൽപെട്ട രണ്ട് യുവാക്കളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: Youth dragged at road by truck

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us