തൊഴിലുറപ്പ് നിയമം, വിവരാവകാശം, സംവരണം..; മൻമോഹൻ കാലത്തെ ജനോപകാര നിയമനിർമാണങ്ങൾ

സർക്കാരുകൾക്ക് നേരെ ചോദ്യമുയർത്താനും വാദങ്ങൾ നിരത്താനുമുള്ള കരുത്ത് സാധാരണക്കാരനായ പൗരനും ലഭിച്ചു.

dot image

രാജ്യത്തിന്റെ സാമ്പത്തിക ​രം​ഗത്തിന്റെ വളർച്ചയ്ക്കും പുരോ​ഗതിക്കും സുപ്രധാനമായ പങ്കുവഹിച്ച നേതാവാണ് നഷ്ടമായിരിക്കുന്നത്.
രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിൽ ഒന്നായിരുന്നു ഡോ. മൻമോഹൻ സിം​ഗ്. സുപ്രധാനമായ ഒട്ടേറെ നിയമനിർമാണങ്ങളാണ് മൻമോഹൻ സിംഗിന്റെ കാലത്ത് ഉണ്ടായത്. വിപ്ലവകരമായ വിവരാവകാശ നിയമമാണ് അതിൽ പ്രധാനം. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെയായിരുന്നു അന്ന് സിം​ഗ് നിയമമാക്കിയത്. ഇത് പൊതുരം​ഗത്തുണ്ടാക്കിയ സുതാര്യത ചെറുതായിരുന്നില്ല. വിവാരാവകാശം നിയമം പ്രാബല്യത്തിൽ വന്നതോടെ സർക്കാരിന്റെയോ അഥവാ സർക്കാർ സംവിധാനങ്ങളോ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെയ്ക്കാൻ അധികാരികൾക്ക് നിർവാഹമില്ലാതായി. ഇതോടെ സർക്കാരുകൾക്ക് നേരെ ചോദ്യമുയർത്താനും വാദങ്ങൾ നിരത്താനുമുള്ള കരുത്ത് സാധാരണക്കാരനായ പൗരനും ലഭിച്ചു.

ലോക്പാൽ, ലോകായുക്ത ആക്ട് ആയിരുന്നു ശ്രദ്ധേയമായ മറ്റൊരു നിയമനിർമാണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികൾക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുത്തതും സിം​ഗിന്റെ ഭരണകാലത്തായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം പ്രവർത്തിച്ചു. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടും അദ്ദേഹത്തിന്റെ സർക്കാർ ഐക്യപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.

ബാലവിവാഹങ്ങൾ കൊടുമ്പിരികൊണ്ടിരുന്ന രാജ്യത്ത് ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ടുള്ള നിയമം കൊണ്ടുവന്നതും മൻമോഹൻ സിം​ഗായിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം, ഇന്ത്യൻ കമ്പനീസ് ആക്ട്, ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റും ചട്ടങ്ങളും മുന്നോട്ടുവെച്ചതും അദ്ദേഹമായിരുന്നു.

Content Highlight: Laws enforced under Manmohan singh rule

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us