മഹാനായ ഒരു മനുഷ്യനെ ഓര്‍ത്ത് വിലപിക്കുന്ന രാത്രി; മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ശശി തരൂര്‍

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മന്‍മോഹന്‍ സിംഗിന്റെ അന്ത്യം.

dot image

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മഹാനായ, നല്ലവനായ ഒരു മനുഷ്യനെ ഓര്‍ത്ത് ദുഖമാചരിക്കുന്ന രാത്രി എന്നാണ് മന്‍മോഹന്‍ സിംഗിനൊപ്പമുള്ള മുന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശശി തരൂര്‍ കുറിച്ചത്. മന്‍മോഹന്‍ സിംഗിന്റെ 90ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന ട്വീറ്റും ശശി തരൂര്‍ റീഷെയര്‍ ചെയ്തിട്ടുണ്ട്.

മന്‍മോഹന്‍ സിംഗിന്റെ മരണത്തില്‍ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് ശക്തമായ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു മന്‍മോഹന്‍ സിംഗ് എന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മന്‍മോഹന്‍ സിംഗിന്റെ അന്ത്യം.

2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 1991 ജൂണില്‍ ധനമന്ത്രിയായി. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും 1991ലായിരുന്നു.

ഉപരിസഭയില്‍ അദ്ദേഹം അഞ്ച് തവണ അസമിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. 2019ല്‍ രാജസ്ഥാനിലേക്ക് മാറി. നോട്ട് നിരോധനത്തിനെതിരായായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇടപെടല്‍. 'സംഘടിതവും നിയമവിധേയമാക്കപ്പെട്ടതുമായ കൊള്ള' എന്നായിരുന്നു അദ്ദേഹം നോട്ട് നിരോധനത്തിന് നല്‍കിയ വിശേഷണം. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു.

1932ല്‍ പഞ്ചാബിലായിരുന്നു മന്‍മോഹന്‍ സിംഗിന്റെ ജനനം. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. കുറ്റമറ്റ ഒരു അക്കാദമിക് റെക്കോര്‍ഡോടെ തുടങ്ങി ബിഎയിലും എംഎയിലും പഞ്ചാബ് സര്‍വ്വകലാശാലയില്‍ ഒന്നാമതെത്തി. കേംബ്രിഡ്ജിലേക്ക് മാറി, ഒടുവില്‍ ഓക്സ്ഫോര്‍ഡില്‍ നിന്ന് ഡി ഫില്‍ നേടി. ഇന്ത്യയെ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവയിലേക്ക് നയിച്ചത് മന്‍മോഹന്‍ സിംഗ് ആണ്.

Content Highlights: Shashi Tharoor mourns Dr.Manmohan Singh's death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us