മുംബൈ: മഹാരാഷ്ട്രയിൽ പ്രസവത്തിനിടെ ഹൃദായാഘാതമുണ്ടായതിനെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. പാൽഘർ സ്വദേശിനിയായ 30കാരിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് പൂർണ ഗർഭിണിയിയാ യുവതിയെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ പ്രസവത്തിനായി മാറ്റുകയായിരുന്നു. എന്നാൽ പിന്നീട് യുവതിയെ സർക്കാർ നടത്തുന്ന ജവഹറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ശാരീരികമായി യുവതിക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രസവത്തിനിടെ ഹൃദായാഘാതം സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സാധിച്ചില്ലെന്നും സുപ്രണ്ട് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.
Content Highlight: Lady and infant died after woman faced cardiac arrest during pregnancy