ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്: 29 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി

മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ ന്യൂ ദില്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് പർവേഷ് വർമ്മയാണ്. ഡൽഹി മുഖ്യമന്ത്രി അതിഷി മ‍ർലേനയ്ക്കെതിരെ കൽക്കാജി മണ്ഡലത്തിൽ രമേശ്‌ ബിദൂഡി മത്സരിക്കും

dot image

ന്യൂഡൽഹി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 29 സ്ഥാനാ‍ർത്ഥികളുടെ ആദ്യപട്ടികയാണ് ബിജെപി പുറത്ത് വിട്ടത്.

മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ ന്യൂ ദില്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് പർവേഷ് വർമ്മയാണ്. ബിജ്വാസനിൽ കൈലാഷ് ഗെഹ്‌ലോട്ട്, ഗാന്ധി നഗറിൽ അരവിന്ദർ സിങ് ലൗലി എന്നിവർ മത്സരിക്കും. ഡൽഹി മുഖ്യമന്ത്രി അതിഷി മ‍ർലേനയ്ക്കെതിരെ കൽക്കാജി മണ്ഡലത്തിൽ രമേശ്‌ ബിദൂഡി മത്സരിക്കും. അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക ലാംബയെയാണ് കോൺ​ഗ്രസ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്.

‍ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക. അതിനാൽ തന്നെ ഫെബ്രുവരിയ്ക്ക് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 62ലും എഎപിക്കായിരുന്നു വിജയം.

Content Highlights: BJP releases first list of 29 candidates for Delhi Assembly elections

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us