ഡിജെ പാർട്ടിയും മദ്യവും ഇല്ലാതെ കല്യാണം നടത്തിയാൽ 21,000 രൂപ സമ്മാനം;ഒരു വെറൈറ്റി പ്രഖ്യാപനവുമായി പഞ്ചായത്ത്

മദ്യവും ഡിജെ പാർട്ടിയുമില്ലാത്ത കല്യാണ ആഘോഷങ്ങൾക്ക് 21,000 രൂപ സമ്മാനം നൽകുമെന്നാണ് പ്രഖ്യാപനം

dot image

ചണ്ഡീഗഢ്: മദ്യവും ഡിജെ പാര്‍ട്ടിയുമില്ലാതെ നടത്തുന്ന കല്യാണ ആഘോഷങ്ങള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് പഞ്ചാബിലെ ഒരു ഗ്രാമപഞ്ചായത്ത്. ബത്തിന്‍ഡ ജില്ലയിലെ ബാലോ ഗ്രാമമാണ് ഈ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

മദ്യവും ഡിജെ പാർട്ടിയുമില്ലാത്ത കല്യാണ ആഘോഷങ്ങൾക്ക് 21,000 രൂപ സമ്മാനം നൽകുമെന്നാണ് പ്രഖ്യാപനം. മദ്യവും ഡിജെ പാര്‍ട്ടിയുമില്ലാത്ത കല്യാണ ആഘോഷങ്ങള്‍ക്ക് 21,000 രൂപ സമ്മാനം നല്‍കുന്നതിനുള്ള പ്രമേയം ഗ്രാമപഞ്ചായത്ത് പാസാക്കി. 5,000 പേരാണ് ബാലോ ഗ്രാമത്തിലെ ആകെ ജനസംഖ്യ.

ഡിജെ പാര്‍ട്ടിയില്‍ ഉയർന്ന ശബ്ദത്തിൽ പാട്ടുകള്‍ വെയ്ക്കുന്നത് ശബ്ദമലിനീകരണത്തിനൊപ്പം കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിലാണ് ഗ്രാമപഞ്ചായത്തിന്‍റെ നടപടി. കല്യാണത്തിനായുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കാൻ ഗ്രാമവാസികളെ നിർബന്ധിക്കുന്നതിനായാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മദ്യപാനം പോലുള്ള സാമൂഹ്യ വിപത്തുകളെ ഒഴിവാക്കിനിർത്തലും ലക്ഷ്യമാണെന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷ അമർജിത് കൗര്‍ പറഞ്ഞു.

Content Highlight : A prize of Rs 21,000 if the wedding is held without a DJ party and alcohol


dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us