മാവോയിസ്റ്റുകള്‍ കീഴടങ്ങി; കര്‍ണാടകയില്‍ നക്‌സല്‍ യുഗം അവസാനിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

കീഴടങ്ങിയ മാവോയിസ്റ്റുകൾ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

dot image

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകൾ കീഴടങ്ങി. മലയാളിയായ ജിഷ ഉൾപ്പടെയുള്ള സംഘമാണ് കീഴടങ്ങിയത്. ഇതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്കൊപ്പം ഇവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കീഴടങ്ങിയവരെ സിദ്ധരാമയ്യ റോസാപ്പൂ നൽകി സ്വീകരിച്ചു. തിരികെ നന്ദി രേഖപ്പെടുത്തികൊണ്ട് മാവോയിസ്റ്റുകൾ ഭരണഘടനയുടെ പതിപ്പ് സിദ്ധരാമയ്യക്ക് സമ്മാനമായി നൽകി.

കർണാടകയിൽ നക്സൽ യുഗം അവസാനിച്ചുവെന്നും കീഴടങ്ങിയവർക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കുമെന്നും സിദ്ധാമാരമയ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ' 20 വർഷമായി ഇവർ പോരാട്ട വഴിയിലായിരുന്നു. സായുധ വിപ്ലവം കൊണ്ട് നീതി കിട്ടില്ല. ഭരണഘടന അനുസരിച്ച് മാത്രമെ നീതി നൽകാനാവൂ എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സിദ്ധരാമയ്യ പറഞ്ഞു.

നക്സലുകളുടെ ആവശ്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്നും സിദ്ധാരാമയ്യ പറഞ്ഞു. കേരള തമിഴ്‌നാട് സർക്കാരുകളോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധരിപ്പിച്ചുവെന്നും സിദ്ധാരാമയ്യ കൂട്ടിച്ചേർത്തു.

content highlight- Maoists have surrendered, Naxal era is over in Karnataka, says Chief Minister Siddaramaiah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us