മൂക്കിന് ശസ്ത്രക്രിയ; ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു

മുൻകരുതൽ നടപടിയുടെ ഭാഗമായി ആശുപത്രിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

dot image

ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ എയിംസിലേക്ക് കൊണ്ടുപോയതായി ജയിൽ അധികൃതർ അറിയിച്ചു. മൂക്കിന്റെ ശസ്ത്രക്രിയയ്ക്കായാണ് വ്യാഴാഴ്ച എയിംസിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ശേഷം തിഹാർ ജയിലിലേക്ക് തിരികെ കൊണ്ടുവരുമെന്നുമാണ് വിവരം. മുൻകരുതൽ നടപടിയുടെ ഭാഗമായി ആശുപത്രിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇഎൻടി വിഭാഗത്തിന് കീഴിലുള്ള പഴയ സ്വകാര്യ വാർഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകളിലെ ശിക്ഷ അനുഭവിക്കുന്നതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. 2015-ൽ ഇന്തൊനേഷ്യയിൽ നിന്ന് പിടികൂടി ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്ത ഛോട്ടാ രാജന്റെ കേസുകളുടെ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. മുൻപ് കോടതിയിലെത്തിയ മിക്ക കേസുകളിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെടുകയോ ജാമ്യം അനുവദിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

2001-ൽ ഗുണ്ടാ പിരിവ് നൽകാത്തതിനാണ് ജയാ ഷെട്ടിയെ ഛോട്ടാ രാജൻ കൊലപ്പെടുത്തിയത്. മെയ് നാലിന് സെൻട്രൽ മുംബൈയിലെ ഗാംദേവിയിൽ സ്ഥിതി ചെയ്യുന്ന ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായ ജയാ ഷെട്ടിയെ ഇതേ ഹോട്ടലിന്റെ ഒന്നാം നിലയിൽ വെച്ച് ഛോട്ടാ രാജനും സംഘവും വെടിവെച്ച് കൊല്ലുകയായിരുന്നു. ഈ സമയം പൊലീസ് സംരക്ഷണത്തിലായിരുന്ന ജയാ ഷെട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഛോട്ടാ രാജനും സംഘവും സ്വാധീനം ഉപയോഗിച്ച് സംഭവസ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. രാജേന്ദ്ര സദാശിവ് നികൽജെ എന്നാണ് ഛോട്ടാ രാജൻ്റെ യഥാർത്ഥ പേര്.

Content Highlights: Chhota Rajan Taken To Delhi's AIIMS For Minor Nose Operation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us