കഴിഞ്ഞ തവണ വൈദ്യുതി ബില്ല് 2500 രൂപ; ഇത്തവണ 210 കോടി; കണ്ണ് തള്ളി ഉപഭോക്താവ്

ഹിമാചൽ പ്രദേശിലെ ഹമിർപൂ‌‍ർ സ്വദേശിയായ ലളിത് ധിമാനിനാണ് കോടികളുടെ വൈദ്യുതി ബില്ല് ലഭിച്ചത്

dot image

ഷിംല: കോടികളുടെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്. ഹിമാചൽ പ്രദേശിലെ ഹമിർപൂ‌‍ർ സ്വദേശിയായ ലളിത് ധിമാനിനാണ് കോടികളുടെ വൈദ്യുതി ബില്ല് ലഭിച്ചത്. ഹമിർപൂരിൽ ചെറുകിട കോൺക്രീറ്റ് ബിസിനസ് നടത്തിവരികയായിരുന്നു ലളിത്. കഴിഞ്ഞ ദിവസം ലളിതിന് 2,10,42,08,405 രൂപയുടെ വൈദ്യുതി ബില്ല് ലഭിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 2,500 രൂപയുടെ വൈദ്യുതി ബില്ലായിരുന്നു ലളിതിന് ലഭിച്ചത്. ഇത്തവണ ഭീമൻ ബില്ല് ലഭിച്ചതോടെ ലളിത് വൈദ്യുത വകുപ്പിനെ സമീപിച്ചു. തുടർന്ന് അധിക്യതർ നടത്തിയ പരിശോധനയിൽ സാങ്കേതിക പിഴവാണ് ഭീമമായ തുക വരാൻ കാരണമെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ പിഴവ് തിരുത്തുകയും ചെയ്തു.

യഥാർത്ഥത്തിൽ 4,047 രൂപ മാത്രമായിരുന്നു ലളിത് അടയ്‌ക്കേണ്ടിയിരുന്നത്. സിസ്റ്റത്തിൽ തെറ്റായ മീറ്റർ റീഡിംഗ് രേഖപ്പെടുത്തിയതാണ് അപാകതയ്ക്ക് കാരണമെന്ന് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർ പിന്നീട് വിശദീകരിച്ചു. ഭാവിയിൽ ഇത്തരം പിഴവുകൾ കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

content highlight- Last time electricity bill was 2500 rupees, this time 210 crores; customer shocked

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us