കാണ്‍പൂർ: കന്നൗജ് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് റെയിൽവേ ജീവനക്കാരും നിർമ്മാണ തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ 12 പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനിയും പത്തോളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്.
അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് രണ്ടുനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണത്. എസ്ഡിആർഎഫ്, ജിആർപി, ആർപിഎഫ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
'പ്രാഥമിക വിവര പ്രകാരം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണതാണ് ദുരന്തത്തിന് കാരണമായത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തുകയാണ് പ്രധാന ദൗത്യം. അതിനായി ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നുണ്ട്', ജില്ലാ മജിസ്ട്രേറ്റ് ശുഭ്റാന്ത് കുമാർ പറഞ്ഞു.
Content Highlight: Part Of Kannauj Railway Station Collapses In UP, Dozens Feared Trapped