വില്ലുപുരം-പുതുച്ചേരി പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി; ഒഴിവായത് വൻ അപകടം

വില്ലുപുരം യാർഡിനോട് ചേർന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്

dot image

വിഴുപ്പുറം: തമിഴ്‌നാട്ടിലെ വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപം പുതുച്ചേരിയിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. പുതുച്ചേരി മെമു ട്രെയിനിന്റെ ബോഗികളാണ്‌ പാളം തെറ്റിയത്. ട്രെയിൻ ഉടൻ നിർത്തിയതോടെ വലിയ അപകടം ഒഴിവായി. വില്ലുപുരം യാർഡിനോട് ചേർന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്.

ആളപായമില്ലെന്നാണ് വിവരം. വളവിലായിരുന്നതിനാൽ ട്രെയിനിന് വേഗം കുറവായിരുന്നുവെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക്‌ ഉപയോഗിച്ച് ട്രെയിൻ പെട്ടെന്ന് നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരെ ‌ഉടൻ തന്നെ ട്രെയിനിൽ നിന്ന് ഒഴിപ്പിച്ചു. എല്ലാ യാത്രക്കാരെയും ട്രെയിനിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയതായി റെയിൽവേ ജീവനക്കാർ പറഞ്ഞു.

ജീവനക്കാരെയും എൻജിനീയർമാരെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ട്രെയിനിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു. സാങ്കേതിക തകരാറാണോ അട്ടിമറിയാണോ അപകടകാരണമെന്ന് പരിശോധിക്കുമെന്ന് റെയിൽവേ അറിയിച്ചു.

വില്ലുപുരം റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ച ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ ഡാച്ചപെല്ലി മണ്ഡലത്തിൽ ശ്രീനിവാസ്പുരത്തിന് സമീപം ഒരു ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിരുന്നു. സിമൻ്റ് കയറ്റുന്നതിനായി വിഷ്ണുപുരം രാശി സിമൻ്റ് ഫാക്ടറിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.

Content Highlights: 5 coaches of Villupuram-Puducherry passenger train derail

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us