മധുര: പതിനഞ്ചുവയസ് മാത്രം പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം എസ് ഷാ ആണ് അറസ്റ്റിലായത്.
മധുര സൗത്ത് ഓൾ വിമാന പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. മകളുടെ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഇരുചക്ര വാഹനം മേടിച്ചുതരാമെന്ന വാഗ്ദാനം നൽകി കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നുമാണ് പരാതി. തന്റെ ഭാര്യയ്ക്ക് ഷായുമായി ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അവർക്കറിയാമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതോടെ പരാതിക്കാരന്റെ ഭാര്യയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
കേസെടുത്തതോടെ ഷാ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ വിശദമായ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: BJP Neta arrested over POCSO case at TamilNadu