കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസം; എട്ടാം ശമ്പള കമ്മിഷന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്

dot image

ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷൻ രൂപവത്കരണത്തിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.കേന്ദ്ര ബജറ്റിനു ദിവസങ്ങൾക്ക് മുമ്പാണ് എട്ടാം ശമ്പള കമ്മീഷൻ രൂപവത്കരണം കേന്ദ്ര മന്ത്രിസഭ അം​ഗീകരിച്ചത്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവൻസുകൾ പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മീഷൻ രൂപവത്കരിക്കുന്നത്. 50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിലൂടെ വരുമാനം വർധിക്കും.

ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ കമ്മീഷൻ അം​ഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ സർക്കാർ പിന്നീട് അറിയിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Content Highlight : Relief for central government employees; The Union Cabinet approved the 8th Pay Commission

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us