ജമ്മു കശ്മീരിൽ അജ്‍ഞാത രോ​ഗം ബാധിച്ച് 15 മരണം; അന്വേഷണത്തിന് സമിതിയെ നിയോ​ഗിച്ച് അമിത് ഷാ

ജമ്മു കശ്മീരിലെ ര​ജൗരി ജില്ലയിലെ ബാദൽ ​ഗ്രാമത്തിലാണ് ആറാഴ്ചയക്കിടയിൽ 15 പേർ മരിച്ചത്

dot image

ശ്രീന​ഗർ: ജമ്മു കശ്മീരിൽ അജ്‍ഞാത രോ​ഗം ബാധിച്ച് 15 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോ​ഗിച്ചിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോ​ഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥനാണ് സമിതിയെ നയിക്കുക. സംഭവത്തിൽ ജലം, കൃഷി, കെമിക്കൽസ്, ഭക്ഷ്യ സുരക്ഷ വിദ്​ഗധരും അന്വേഷണ സംഘത്തിലുണ്ടാവും. ​ജമ്മു കശ്മീരിലെ ര​ജൗരി ജില്ലയിലെ ബാദൽ ​ഗ്രാമത്തിലാണ് ആറാഴ്ചയക്കിടയിൽ 15 പേർ മരിച്ചത്.

കടുത്ത പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് രോ​ഗ ലക്ഷണങ്ങളായി രോ​ഗികൾ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇവർ മരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് ഒരു കുടുബത്തിലെ ഏഴ് പേർ അസുഖ ബാധിതരായതായി ആദ്യം ശ്രദ്ധയിൽപെടുന്നത്. ഇതിൽ 5 പേർ മരിച്ചു. മറ്റൊരു കുടുംബത്തിലും സമാനമായ തരത്തിൽ 9 പേർക്ക് അസുഖം ബാധിച്ചിരുന്നു. ഇതിൽ 3 പേരാണ് മരിച്ചത്. സമൂഹ അന്നദാനത്തിൽ ഇവർ പങ്കെടുത്തിരുന്നു.

ഒരു മാസം കഴിയുമ്പോൾ 10 പേർക്ക് അസുഖം ബാധിച്ചതിൽ 5 കുട്ടികൾ മരിച്ചു. ഒന്നര കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളാണ് മരിക്കുന്നത്. സംഭവത്തിന് പിന്നിൽ പകർച്ചാ വ്യാധിയോ ബാക്ടീരിയ, ഫം​ഗസ് ബാധയോ അല്ലെന്നാണ് കശ്മീർ സർക്കാർ പറയുന്നത്.

content highlight- 15 deaths due to unknown disease in Jammu and Kashmir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us