ലഖ്‌നൗ: ഉത്തർപ്രദേശിൽ വസ്തു ബ്രോക്കറായി ജോലി ചെയ്ത് വന്നിരുന്ന യുവതിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തി. ഗീത ശർമ(30) എന്ന യുവതിയുടെ മൃതദേഹമാണ് റോഡരികിൽ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസും നാട്ടുക്കാരും ചേർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ലഖ്‌നൗവിലെ പിജിഐ മേഖലയിൽ ലിവിങ് പങ്കാളിയായ ഗിരിജ് ശങ്കറിനൊപ്പം താമസിച്ച് വരികയായിരുന്നു ഗീത ശർമ. മരണത്തിന് പിന്നാലെ ഗിരിജിനെതിരെ ആരോപണവുമായി ഗീത ശർമയുടെ സഹോദരൻ ലാൽ ചന്ദ് രംഗത്തെത്തി. ഗീതയുടെ അക്കൗണ്ടിലുള്ള ഒരു കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഗിരിജ് സഹോദരിയെ അപായപ്പെടുത്തിയതാണെന്നാണ് സഹോദരൻ്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഗീത അപകടത്തിൽപ്പെട്ട് ആശുപത്രിയിലായതാണെന്നാണ് ഗിരിജ് തന്നെ വിളിച്ചറിയിച്ചതെന്നാണ് സഹോദരൻ്റെ വെളിപ്പെടുത്തൽ.
ഗീതയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. മുറിവുകൾ അപകടത്തിൽ സംഭവച്ചിതാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
content highlight- The woman's body was found injured on the road, and the woman's brother filed a complaint against her living partner