'മികച്ച സന്തതികളെ ജനിപ്പിക്കുന്നതിന്‍റെ ശാസ്ത്രം' ബോംബെ ഐഐടിയിൽ ചർച്ച; കപടശാസ്ത്രമെന്ന് വിമർശനം

ജെൻഡർ സെല്‍ സംഘടിപ്പിക്കാനിരുന്ന പരിപാടി മാറ്റിയാണ് 'കപടശാസ്ത്രം' പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചതെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി

dot image

മുംബൈ: ബോംബെ ഐഐടിയില്‍ 'ഗര്‍ഭ ശാസ്ത്രം' എന്ന പേരില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനം. 'മികച്ച സന്തതികളെ ലഭിക്കുന്നതിനുള്ള ശാസ്ത്രം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്. സംസ്‌കൃതി ആര്യ ഗുരുകുലത്തിലെ ആയുര്‍വേദ വിദഗ്ധന്‍ നയിക്കുന്ന ' ഗര്‍ഭവിജ്ഞാന ' പ്രഭാഷണം ജനുവരി 18 ന് സംഘടിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന മെയില്‍ കാമ്പസ് ഇവന്റുകളുടെ അപ്ഡേറ്റുകള്‍ സബ്സ്‌ക്രൈബ് ചെയ്തവര്‍ക്ക് ലഭിച്ചതോടെയാണ് പരിപാടി സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്.

ജെൻഡർ സെല്‍ സംഘടിപ്പിക്കാനിരുന്ന പരിപാടി മാറ്റിയാണ് 'കപടശാസ്ത്രം' പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചതെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ജനിക്കുന്ന കുട്ടിയുടെ മാനസികവും ശാരീകവുമായ മികവിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍, കുട്ടികളുടെ കഴിവില്‍ പൂര്‍വ്വികരുടെ സ്വാധീനം, ഗര്‍ഭകാലത്തെ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം, ഗര്‍ഭകാലത്ത് അശ്രദ്ധയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, ഗര്‍ഭശാസ്ത്രത്തിലെ ചില നിയമങ്ങള്‍ എന്നിവയെ കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് അറിയാന്‍ കഴിയുമെന്നും ഇ-മെയിലിലൂടെ അറിയിച്ചിരുന്നു. ഗവേഷകര്‍, യുവജനങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചാണ് മെയില്‍.

അതേസമയം ഒരു ശാസ്ത്ര-സാങ്കേതിക സ്ഥാപനത്തില്‍ ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും മറ്റ് സംഘടനാ പ്രവര്‍ത്തകരും രംഗത്തെത്തി. എന്നാല്‍ സ്ഥാപനത്തിലെ സംസ്‌കൃത സെല്‍ ആണ് പരിപാടി സംഘടിപ്പിച്ചതെന്നും കപടസയന്‍സ് അല്ലെന്നുമാണ് സ്ഥാപനം വിശദീകരിക്കുന്നത്. രാഷ്ട്രീയമായി വൈകാരിക വിഷയമല്ലെന്നും ഗര്‍ഭകാലത്തെ പഠനമാണ് ഹൈലൈറ്റ് ചെയ്യുന്നതെന്നും സ്ഥാപനം കൂട്ടിച്ചേര്‍ത്തു.

Content Highlights: Garbhavigyan Event at IIT Bombay Make discussion that Spreading pseudoscience

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us