ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ ലോഹഭാഗം വീണ് കാൽനട യാത്രക്കാരനായ 64കാരന് ദാരുണാന്ത്യം. ശനിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. നിർമാണ പ്രവർത്തനത്തിനിടെ ഭാരമുള്ള ലോഹഭാഗം താഴേക്ക് പതിക്കുകയായിരുന്നു.
കിഷൻ കുമാർ രജക്കിൻ്റെ മേൽ വീഴുകയും കഴുത്തിൽ തുളയ്ക്കുകയുമായിരുന്നുവെന്ന് സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നെഹ്‌റു ഖണ്ഡാട്ടെ പറഞ്ഞു. പ്രാദേശിക സിവിൽ ബോഡിയിലെ കരാർ ജീവനക്കാരൻ ശനിയാഴ്ച അലഹബാദ് ബാങ്ക് ചൗക്കിലെ ഫ്ലെക്സ് ബാനർ സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം.
64-കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജീവനക്കാരൻ സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: Man Killed After Rod From Flex Banner Structure Falls