മോദി സർക്കാർ ദരിദ്രരോട് പുറംതിരിഞ്ഞുനിൽക്കുന്നു,അസമത്വത്തിനെതിരെ ശബ്ദമുയർത്തൂ; വൈറ്റ് ടീഷർട്ട് സമരവുമായി രാഹുൽ

വ്യത്യസ്തമായ രാഷ്ട്രീയ പ്രചാരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

dot image

ന്യൂഡൽഹി: അസമത്വത്തിന് എതിരെ ശബ്ദമുയർത്തണെന്ന് അഭ്യര്‍ത്ഥിച്ച് വ്യത്യസ്തമായ രാഷ്ട്രീയ പ്രചാരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷർട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തിൽ പങ്കുചേരണമെന്നാണ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രചാരണത്തിനായി വെബ്‌സൈറ്റും തയാറാക്കിയിട്ടുണ്ട്.

പരമാവധി ആളുകൾ വെള്ള ടീഷർട്ട് ധരിച്ച് സഹകരിക്കണമെന്നാണ് രാഹുലിൻറെ അഭ്യർത്ഥന.

മോദി സർക്കാർ ദരിദ്രരോട് പുറംതിരിഞ്ഞുനിൽക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, തൻ്റെ തൊഴിലാളിവർഗ സഹപ്രവർത്തകരോടും യുവാക്കളോടും ഈ പ്രചാരണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. ചില കുത്തകശക്തികളെ കൂടുതൽ സമ്പന്നരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സ്ഥിതി കൂടുതൽ വഷളാവുകയാണ്.

അവർ പലതരത്തിലുള്ള അനീതികളും പീഡനങ്ങളുമാണ് ഏറ്റുവാങ്ങേണ്ടിവരുന്നത്. ഇതിനെതിരെയാണ് #WhiteTshirtMovement ആരംഭിച്ചതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. വെള്ളക്കുപ്പായങ്ങൾ വെറും വസ്ത്രങ്ങളല്ലെന്നും കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളായ സഹാനുഭൂതി, ഐക്യം, അഹിംസ, സമത്വം, എല്ലാവരുടെയും പുരോഗമനം എന്നിവയെയാണ് വെള്ള നിറം പ്രതിനിധീകരിക്കുന്നതെന്നുമാണ് വെബ്‌സൈറ്റിൽ പറയുന്നത്.

ഒരുമിച്ചുനിൽക്കുന്ന ഇന്ത്യക്കുവേണ്ടിയുള്ള കാഹളമാണ് വൈറ്റ് ടീഷർട്ടുകളെന്നും അത് ധരിക്കുന്നതിലൂടെ ഭാരത് ജോഡോ യാത്രയുടെ മൂല്യങ്ങളെയാണ് നാം ഉൾകൊള്ളുന്നതെന്നും വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.

Content Highlights: Rahul Gandhi announces ‘white T-shirt movement’

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us