ബാറ്ററി തകരാര്‍; അമ്യൂസ്‌മെന്റ് റൈഡിന്റെ പ്രവര്‍ത്തനം നിലച്ചു; ആളുകള്‍ തലകീഴായി കിടന്നത് അരമണിക്കൂര്‍; വീഡിയോ

ഈ സമയമത്രയും ആളുകള്‍ തലകീഴായി തന്നെ റൈഡില്‍ തുടര്‍ന്നു

dot image

ഹൈദരാബാദ്: ബാറ്ററി തകരാര്‍ മൂലം അമ്യൂസ്‌മെന്റ് റൈഡിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ആളുകള്‍ തലകീഴായി കിടന്നത് അരമണിക്കൂര്‍. ഹൈദരാബാദില്‍ നുമൈഷ് എക്‌സിബിഷനിടെ ജനുവരി പതിനാറിനാണ് സംഭവം നടന്നത്. ആളുകള്‍ ഏറെ നേരം ആശങ്കയുടെ മുള്‍മുനയിലായി.

നിറയെ ആളുകള്‍ ഉള്ളപ്പോഴായിരുന്നു റൈഡ് പ്രവര്‍ത്തനരഹിതമായത്. ചിലര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ സൈറ്റിലെ സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തി ബാറ്ററി തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് ബാറ്ററി മാറ്റാനുള്ള നടപടികള്‍ തുടങ്ങി. ഈ സമയമത്രയും ആളുകള്‍ തലകീഴായി തന്നെ റൈഡില്‍ തുടര്‍ന്നു.

ബാറ്ററി മാറ്റി റൈഡ് ചലിച്ച് തുടങ്ങിയപ്പോളാണ് ആളുകള്‍ പൂര്‍വസ്ഥിതിയില്‍ ആയത്. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Content Highlights- Riders stuck upside down for 30 minutes in roller coaster in viral video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us