വിവാഹനിശ്ചയത്തില്‍ നിന്ന് പിന്മാറി; വരന്റെ സഹോദരന്റെ മീശ വടിച്ച് വധുവിന്റെ കുടുംബം

പെണ്‍കുട്ടിയെ വരന്റെ സഹോദരിക്ക് ഇഷ്ടപ്പെടാത്തിടത്താണ് സംഭവങ്ങളുടെ തുടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍

dot image

ജയ്പൂര്‍: വിവാഹനിശ്ചയത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ വരന്റെ സഹോദരന്റെ മീശ വടിച്ച് വധുവിന്റെ കുടുംബത്തിന്റെ പ്രതികാരം. രാജസ്ഥാനിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

പെണ്‍കുട്ടിയെ വരന്റെ സഹോദരിക്ക് ഇഷ്ടപ്പെടാത്തിടത്താണ് സംഭവങ്ങളുടെ തുടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് വിവാഹനിശ്ചയ ചടങ്ങില്‍ നിന്ന് വരന്റെ കുടുംബം പിന്മാറി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാതിന് പിന്നാലെ ചടങ്ങില്‍ നിന്ന് പിന്മാറാനുള്ള വരന്റെ കുടുംബത്തിന്റെ തീരുമാനം വധുവിന്റെ കുടുംബത്തിന് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. വിഷയത്തെ ചൊല്ലി വരന്റെ കുടുംബക്കാരുമായി വധുവിന്റെ കുടുംബം ഏറ്റുമുട്ടി. ഇതിനിടെയാണ് വരന്റെ സഹോദരനെ പിടിച്ചുനിര്‍ത്തി വധുവിന്റെ കുടുംബാംഗങ്ങള്‍ മീശ വടിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

തന്റെ ഭാഗം ന്യായീകരിക്കാന്‍ വരനും മറ്റൊരു വീഡിയോ പങ്കുവെച്ചു. ഫോട്ടോയില്‍ കണ്ടതുപോലെയായിരുന്നില്ല പെണ്‍കുട്ടിയെ നേരിട്ട് കണ്ടപ്പോഴെന്നും അതാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നുമായിരുന്നു വരന്റെ വാദം. വിവാഹം തീരുമാനിക്കുന്നതും പിന്മാറുന്നതും സമൂഹത്തില്‍ സംഭവിക്കുന്ന സാധാരണ സംഭവമാണ്. തന്റെ സഹോദരനെ പരസ്യമായി അപമാനിച്ചതില്‍ നിയമസഹായം തേടും. പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടത് കുടുംബത്തെ വളരെയധികം വേദനിപ്പിച്ചു. കേസിന് പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം ശ്രമിച്ചതായും വരന്‍ ആരോപിച്ചു.

Content Highlights- man cancels engagement, bride's family retaliates by shaving off his brother's moustache

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us