മുംബൈ: ബോളിവുഡ് നടന്‍ വരുണ്‍ കുല്‍കര്‍ണി ഗുരുതര കിഡ്‌നി രോഗവുമായി ആശുപത്രിയില്‍. ഒരാഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ട സാഹചര്യത്തിലാണ് നടന്‍. എന്നാല്‍ ഗുരുതര അസുഖം തരണം ചെയ്യാനുള്ള സാമ്പത്തിക ശേഷി നടനില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ വരുണിന്റെ സുഹൃത്ത് റോഷന്‍ ഷെട്ടി സോഷ്യല്‍ മീഡിയയിലൂടെ സാമ്പത്തിക സഹായം തേടിയിരിക്കുകയാണ്. 'എന്റെ ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായ വരുണ്‍ കുല്‍ക്കര്‍ണി ഇപ്പോള്‍ കിഡ്‌നി അസുഖത്തോട് പൊരുതുകയാണ്. ധനസമാഹാരണത്തിന് വേണ്ടി ഞങ്ങള്‍ ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ ചികിത്സാചെലവുകള്‍ വര്‍ധിക്കുകയാണ്. പതിവ് വൈദ്യപരിചരണത്തോടൊപ്പം അടിയന്തര ആശുപത്രി സന്ദര്‍ശനവും ഡയാലിസിസും ആവശ്യമാണ്', അദ്ദേഹം വരുണിന്റെ ആശുപത്രി ചിത്രങ്ങളോടൊപ്പം എക്‌സില്‍ പങ്കുവെച്ചു.
അസുഖ വിവരത്തെക്കുറിച്ചുള്ള നീണ്ട കുറിപ്പില്‍ വരുണിന്റെ സാഹചര്യങ്ങളെക്കുറിച്ചും റോഷന്‍ പറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ വരുണിന് മാതാപിതാക്കളെ നഷ്ടമായതാണ്. വരുണിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ അദ്ദേഹത്തിന് നേരിട്ടോ അല്ലെങ്കില്‍ പോസ്റ്റില്‍ നല്‍കിയ ലിങ്കിലോ പണമയക്കാമെന്ന് റോഷന്‍ പറയുന്നു. ഷാറൂഖ് ഖാന്‍ സിനിമ ഡങ്കിയില്‍ വരുണ്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒടിടി സീരീസായ സ്‌കാം 1992ഉം ദ ഫാമിലി മാനും വരുണിന്റെ മികച്ച സീരീസുകളാണ്.
Content Highlight : Bollywood actor Varun Kulkarni hopitalised friend asked financial support