സെയ്ഫ് അലിഖാനെതിരായ വർഗീയ പരാമർശം, മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയെ തള്ളി ബിജെപി

സെയ്ഫ് അലിഖാന്റെ മുറിവുകളെ പറ്റി ഡോക്ടർമാർ തന്നെ കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്, നിതേഷ് റാണെയുടെ പ്രസ്താവനകൾ അനാവശ്യമെന്നും ബിജെപി

dot image

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെതിരെ വർഗീയ പരാമർശം നടത്തിയ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയെ തള്ളി ബിജെപി. സെയ്ഫ് അലിഖാന്റെ മുറിവുകളെ പറ്റി ഡോക്ടർമാർ തന്നെ കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. നടന്റെ മുറിവുകൾ വേഗത്തിൽ സുഖപ്പെട്ടു. നിതേഷ് റാണെയുടെ പ്രസ്താവനകൾ അനാവശ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പറഞ്ഞു.

സെയ്ഫ് അലി ഖാൻ ഒരു പാഴ് വസ്തു, അത് എടുത്തു കളയാനാണ് ബംഗ്ലാദേശി വന്നത് എന്നായിരുന്നു മന്ത്രിയുടെ ഗുരുതര പരാമർശം. അത് ഒരു നല്ല കാര്യമല്ലേ എന്നും മന്ത്രി ചോദിച്ചിരുന്നു. സെയ്ഫ് അലിഖാന്റെ വീട്ടിൽ നടന്നത് നാടകമാണോ എന്ന് സംശയമുണ്ട്. ഗുരുതര പരിക്കേറ്റ ഒരാൾക്ക് എങ്ങനെ ഇത്ര പെട്ടെന്ന് ആശുപത്രി വിടാനാകും. ഹിന്ദു താരങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഈ പിന്തുണ ലഭിക്കുമോ എന്നും നിതേഷ് റാണെ ചോദിച്ചിരുന്നു.

2025 ജനുവരി 16നാണ്‌ സെയ്‌ഫ്‌ അലി ഖാന്‌ മുംബൈ ബാന്ദ്രയിലെ വീട്ടിൽ വച്ച്‌ കുത്തേറ്റത്‌. പുലർച്ചെ നടന്റെ ബാന്ദ്ര വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ മുംബൈ പൊലീസ് പിടി കൂടിയിട്ടുണ്ട്. മുഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാമെന്ന ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് ഇന്ത്യയിലേക്ക് കടന്നത്. ഇയാള്‍ നടന്റെ ഇളയ മകന്‍ ജേഹിനെ തട്ടിക്കൊണ്ടു പോകാന്‍ വന്നതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്.

content highlights : nithesh's statement about saifali khan: bjp against nithesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us