ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഉണ്ടായ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പരിശോധയിൽ തിരിച്ചറിയാൻ കഴിയാത്ത വിഷ പദാർഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഏത് തരത്തിലുള്ള വിഷവസ്തുവാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു. 6 ആഴ്ചക്കിടെ 17 പേരാണ് രജൗരിയിൽ അസ്വഭാവിക സാഹചര്യത്തില്‍ മരിച്ചത്.
കടുത്ത പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് രോഗ ലക്ഷണങ്ങളായി രോഗികൾ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇവർ മരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് ഒരു കുടുബത്തിലെ ഏഴ് പേർ അസുഖ ബാധിതരായതായി ആദ്യം ശ്രദ്ധയിൽപെടുന്നത്. ഇതിൽ 5 പേർ മരിച്ചു. മറ്റൊരു കുടുംബത്തിലും സമാനമായ തരത്തിൽ 9 പേർക്ക് അസുഖം ബാധിച്ചിരുന്നു. ഇതിൽ 3 പേരാണ് മരിച്ചത്. സമൂഹ അന്നദാനത്തിൽ ഇവർ പങ്കെടുത്തിരുന്നു.
content highlight- Unnatural deaths in Jammu and Kashmir; Union Minister Jitendra Singh said it was a mystery