മുബൈ: മഹാരാഷ്ട്രയിലെ ജാൽഗാവിനിൽ ട്രെയിനിൽ തീ പിടിച്ചെന്ന അഭ്യൂഹത്തിന് പിന്നാലെ ട്രാക്കിലേക്ക് ചാടിയിറങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് 13 യാത്രക്കാർ. ലക്നൗ- മുംബൈ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്.
മുബൈയിൽ നിന്ന് ലക്നൌവിലേക്ക് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന പുഷ്പക് എക്സ്പ്രസിലുണ്ടായിരുന്ന യാത്രക്കാരാണ് ട്രെയിനിലെ ചായകടക്കാരൻ്റെ വ്യാജ പ്രചാരണത്തിന് പിന്നാലെ അപകടത്തിൽപെട്ടത്. ട്രെയിനിൽ തീപിടിച്ചിട്ടുണ്ടെന്നായിരുന്നു വ്യാജ പ്രചാരണം. പിന്നാലെ യാത്രക്കാർ ബദ്‌നേര സ്റ്റേഷന് അടുത്ത് വെച്ച് ട്രെയിനിൻ്റെ അപായ ചങ്ങല വലിച്ചത്. പിന്നാലെ പരിഭ്രാന്തരായ യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുകയായിരുന്നു. പക്ഷെ നിർഭാഗ്യവശാൽ എതിർ ദിശയിൽ നിന്ന് വന്ന കർണാടക എകസ്പ്രസ് യാത്രകാർക്ക് കാണാൻ സാധിച്ചില്ല. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ കർണാടക എക്സ്പ്രസ് വന്ന് തട്ടി 13 പേർ മരിച്ചു. മറ്റു ചില യാത്രകാരുടെ നില ഗുരുതരമായി തുടരുന്നുണ്ട്. ട്രെയിനിൻ്റെ ചക്രങ്ങളിൽ നിന്നുയർന്ന പുക കണ്ട് തെറ്റിധരിച്ച് തീപിടിത്തമെന്ന് കരുതിയതാണ് വ്യാജ പ്രചാരണത്തിന് പിന്നിലെ കാരണമെന്നാണ് നിലവിലെ നിഗമനം.
content highlight- 13 passengers who jumped onto the tracks met a tragic end in the tea seller's false claim that the train had caught fire.