വഞ്ചിച്ചതിനുള്ള പ്രതികാരം; ബിസിനസ് പങ്കളിയു‌‌ടെ രണ്ട് മക്കളെ 70കാരൻ കൊന്നു കെട്ടിത്തൂക്കി

പ്രതി കുട്ടികളെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു

dot image

ജോധ്പൂർ: വൈര്യാ​ഗത്തിന്റെ പേരിൽ ബിസിനസ് പങ്കാളിയുടെ രണ്ട് മക്കളെ കൊന്നു കെട്ടിത്തൂക്കി. ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് പ്രതിയായ ശ്യാം സിങ് ഭാടിയ (70) കു‌ട്ടികളെ കൊലപ്പെ‌ടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. തമന്ന (12), ശിവപാല്‍ (8) എന്നിവരാണ് കൊല്ലപ്പെട്ടത്.

കു‌‌‌ട്ടികളെ കാണാതായതിനെ തു‌ടർന്ന് കഴിഞ്ഞ വെളളിയാഴ്ച മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതി കുട്ടികളെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് ന‌‌ടത്തിയ തിരച്ചിലിൽ പ്രതിയുടെ വാ‌‌ടക വീ‌ട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിലാണ് മൃതദേഹഹങ്ങൾ കണ്ടെത്തിയത്. ബോറാന്‍ഡയിലെ വള ഫാക്ടറിക്ക് സമീപമായിരുന്നു വീട്.

ബിസിനസിൽ തന്നെ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കു‌‌‌ട്ടികളെ കൊലപ്പെ‌ടുത്തിയത് എന്ന് സൂചിപ്പിക്കുന്ന കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. സംഭവശേഷം പ്രതി ഒളിവിൽ പോയതായും പൊലീസ് പറഞ്ഞു. ശ്യാം സിങിന് കു‌ട്ടികളുടെ പിതാവായ പ്രദീപുമായി 20 വര്‍ഷത്തെ പരിചയമുണ്ട്. ഒന്‍പതു മാസം മുന്‍പാണ് ഇരുവരും ചേർന്ന് ഒരു വള ഫാക്ടറി ആരംഭിച്ചത്. ‌‌തു‌ടർന്ന് പ്രദീപ് ബിസിനസില്‍ നിന്നും പിന്മാറി. ഇതോടെ ശ്യാം സിങിന് സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. തന്നെ പറ്റിച്ചതിലുള്ള വിരോധവും പാഠം പഠിപ്പിക്കാനുമാണ് ക്രൂര കുറ്റകൃത്യം നടത്തിയതെന്ന് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കുറിപ്പിലുണ്ട്.

Content Highlights: Man murders business partner’s children over ‘betrayal’

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us