'സ്വകാര്യ ഭാഗങ്ങളിൽ കംപ്രസർ പൈപ്പ് കയറ്റി ബന്ധുവിൻ്റെ പ്രാങ്ക്'; ഗുജറാത്തിൽ യുവാവിന് ദാരുണാന്ത്യം

ഗുജറാത്തിലെ മെഹ്‌സാനയിലെ കാഡി പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം

dot image

അഹമ്മദാബാദ്: തമാശയ്ക്കായി സ്വകാര്യ ഭാഗങ്ങളിൽ ബന്ധു കംപ്രസർ പൈപ്പ് കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ മെഹ്‌സാനയിലെ കാഡി പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇയാളുടെ ബന്ധു തമാശക്കായി സ്വകാര്യ ഭാഗങ്ങളിൽ കംപ്രസർ പൈപ്പ് കയറ്റിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്. കാഡിയിലെ മെറ്റൽ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ ഗെവാഭായിയെയും സുഹൃത്തുക്കളെയും സന്ദർശിക്കാനെത്തിയതായിരുന്നു പ്രകാശ്.

ബന്ധുവായ അൽപേഷ്, പ്രകാശിന്‍റെ സ്വകാര്യ ഭാഗങ്ങളിൽ പ്രാങ്ക് രൂപേണ കംപ്രസർ പൈപ്പ് കയറ്റുകയായിരുന്നു. തുടർന്ന് ശരീരത്തിൽ വായു നിറയുക‍യും ഛർദ്ദി ഉണ്ടാവുകയും മരണത്തിനിടയായെന്നും പൊലീസ് പറഞ്ഞു. പ്രകാശിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: man dies after cousin inserts compressor pipe into his private parts in Gujarat

dot image
To advertise here,contact us
dot image