
പുരി: രാജ്യമാകെ ബജറ്റ് ആകാംഷയിൽ നിൽക്കുമ്പോൾ ഒഡീഷയിലെ പുരി ബീച്ചിലും സാൻഡ് ആർട്ടിലൂടെ ബജറ്റിനെ സ്വാഗതം ചെയ്യുകയാണ് സുദർശൻ പട്നായിക് എന്ന സാൻഡ് ആർട്ടിസ്റ്റ്. നാല് ടൺ മണ്ണ് കൊണ്ട് നിർമ്മിച്ച യൂണിയൻ ബജറ്റിൻ്റെ മണൽകലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മറ്റ് ഇന്ത്യക്കാരെ പോലെ താനും വളരെ ആകാംഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കികാണുന്നതെന്നും, ഒഡീഷയിലെ പുരി ബീച്ചിലെ തന്റെ സാൻഡ് ആർട്ടിലൂടെ താനും ബജറ്റിനെ സ്വാഗതം ചെയ്യുകയാണെന്നും പട്നായിക് അറിയിച്ചു.
I join other Indians with much excitement #UnionBudget2025. I welcome the Budget through my sandart in Puri beach, Odisha. pic.twitter.com/O6ymngrpOp
— Sudarsan Pattnaik (@sudarsansand) January 31, 2025
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചയാൾ കൂടിയാണ് പട്നായിക്. ഇദ്ദേഹം ഒഡീഷയിലെ പുരി ബീച്ചിൽ തന്നെയാണ് സാൻഡ് ആർട്ട് സ്കൂൾ നടത്തുന്നത്. എച്ച്ഐവി, ആഗോളതാപനം, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ നിരവധി വിഷയങ്ങളിൽ പട്നായിക് സാൻഡ് ആർട്ട് ചെയ്തിട്ടുണ്ട്. 65-ലധികം അന്താരാഷ്ട്ര സാൻഡ് ആർട്ട് മത്സരങ്ങളിലും ഫെസ്റ്റിവലുകളിലും പട്നായിക് രാജ്യത്തിന് വേണ്ടി പങ്കെടുത്തിട്ടുണ്ട്.
രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂണിയൻ ബജറ്റ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം. ഇടത്തരക്കാർക്കും പിന്നാക്ക വിഭാഗത്തിനും പരിഗണന നൽകുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുക എന്നാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നൽകുന്ന സൂചന.
content highlight- Nirmala hits Odisha's Puri beach with a clean budget, Patnaik's sandy figure curious