ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടർ ട്രക്കിന് തീപിടിച്ചു; ഉഗ്രസ്ഫോടനം, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

അഗ്നിശമനാ വിഭാഗം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്

dot image

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ബൊപ്പുരയിൽ ഗ്യാസ് സിലണ്ടർ ട്രക്കിന് തീ പിടിച്ചു. ട്രക്കിലുണ്ടായിരുന്ന സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. പുലർച്ചേ 3.30തിനാണ് അപകടം ഉണ്ടായത്. സ്ഥലത്ത് വൻ പൊട്ടിത്തെറികളുടെ ശബ്ദം കേട്ടതായാണ് പ്രദേശവാസികൾ പറയുന്നത്. അഗ്നിശമനാ വിഭാഗം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെങ്കിലും സിലിണ്ടറുകൾ തുടർച്ചയായി പൊട്ടിത്തെറിക്കുന്നതിനാൽ ട്രക്കിനടുത്തേക്ക് എത്താൻ കഴിയുന്നില്ലെന്ന് ചീഫ് ഫയർ ഓഫീസർ രാഹുൽ കുമാർ പറഞ്ഞു.

സിലിണ്ടർ പൊട്ടിത്തെറിക്കുന്ന ശബ്ദം കിലോമീറ്ററുകളോളം കേൾക്കാനാകുന്നുവെന്നും രാഹുൽ പറഞ്ഞു. സംഭവത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights: Truck carrying gas cylinders catches fire, triggers blasts in Ghaziabad

dot image
To advertise here,contact us
dot image