മുംബൈ : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടി20 ക്കിടെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നും മുൻ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തിയും ഒരുമിച്ചുള്ള സെൽഫി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നു. സുനക് വളരെ സന്തോഷത്തോടെ ചിരിച്ചാണ് സെൽഫിക്ക് പോസ് ചെയ്യുന്നത്. എന്നാൽ നാരായണമൂർത്തീ അല്പം ദേഷ്യവും വിഷമവും കലർന്ന ഭാവത്തിലുമാണ് സെൽഫിയിൽ പ്രത്യക്ഷപ്പെട്ടത്.
ഇതാണ് നെറ്റിസൺസ് ട്രോളായി ഏറ്റെടുത്ത് ആഘോഷിക്കുന്നത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ നീണ്ട ജോലി സമയത്തെക്കുറിച്ചുള്ള പ്രസ്താവന പരാമർശിച്ചാണ് ട്രോൾ. ‘ഇംഗ്ലണ്ടിന് വാങ്കഡെയിൽ ദുഷ്‌കരമായ ദിവസമാണ്. പക്ഷേ, ഞങ്ങളുടെ ടീം കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് എനിക്കറിയാം. വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ.’ -സെൽഫി എക്സിൽ പങ്കിട്ടുകൊണ്ട് സുനക് കുറിച്ചത് ഇങ്ങനെയാണ്.
ആഴ്ചയിലെ 70 മണിക്കൂർ ജോലിക്കു വേണ്ടിയുള്ള മൂർത്തിയുടെ വാദവും അദ്ദേഹത്തിന്റെ സ്റ്റേഡിയത്തിലെ സാന്നിധ്യവും ചൂണ്ടിക്കാട്ടിയാണ് ആളുകൾ ഈ സെൽഫി ട്രോളാക്കുന്നത്.
എക്സിലെ ചിലപ്രതികരണങ്ങൾ നോക്കാം,
‘നാരായണമൂർത്തി സാറിന് ഋഷി സുനക്കിനോട് അതൃപ്തിയുണ്ടെന്ന് തോന്നുന്നു. കാരണം അദ്ദേഹം വാങ്കഡെയിലെ ക്രിക്കറ്റ് മത്സരം കാണുന്നതിനായി ഓഫീസ് ജോലികൾ മുടക്കിയിരിക്കുകയാണ്!’
‘നാരായണ മൂർത്തി: ജീവനക്കാർ വാരാന്ത്യങ്ങളിൽ ജോലി ചെയ്യണം. എന്നിട്ട്, വാരാന്ത്യത്തിൽ നാരായണ മൂർത്തി: എന്റെ മരുമകനൊപ്പം ക്രിക്കറ്റ് കാണുന്നു’‘
നാരായണ മൂർത്തി എങ്ങനെ ക്രിക്കറ്റ് കളി കാണും? അദ്ദേഹത്തിന് ജോലിയില്ലേ?’ -
അമ്മായിയപ്പന്റെ മേൽനോട്ടത്തിൽ തന്റെ ബിസിനസ് സന്തോഷത്തോടെ സംയോജിപ്പിച്ച് സുനക് ഒരു ‘വർക്ക്-സ്റ്റഡി’ പ്രോഗ്രാമിലായിരിക്കും
അങ്ങനെ നീളുകയാണ് പ്രതികരണങ്ങൾ
content highlights : Rishi Sunak's Post From Wankhede Features Father-In-Law Narayana Murthy