ഭക്ഷണം തികഞ്ഞില്ല; വിവാഹത്തിൽ നിന്ന് വരൻ പിൻമാറി,വധു പൊലീസിൽ പരാതി നൽകിയതോടെ സ്റ്റേഷനിൽ വിവാഹം

സൂറത്തിലെ വരാഖയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം

dot image

സൂറത്ത് : ​ഗുജറാത്തിൽ ഭക്ഷണം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹത്തിൽ നിന്ന് പിൻമാറി യുവാവ്. എന്നാൽ വധു പൊലീസിൽ പരാതി നൽകിയതോടെ സ്റ്റേഷനിൽ വെച്ച് വിവാഹം നടത്തി പൊലീസ്. സൂറത്തിലെ വരാഖയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

ബിഹാര്‍ സ്വദേശികളായ രാഹുല്‍ പ്രമോദും അഞ്ജലി കുമാരിയും തമ്മിലുള്ള വിവാഹമായിരുന്നു ഞായറാഴ്ച. സൂറത്തിലെ ലക്ഷ്മി ഹാളില്‍വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. മണ്ഡപത്തില്‍ വിവാഹച്ചടങ്ങുകള്‍ നടന്ന് കൊണ്ടിരിക്കെ അതിഥികള്‍ക്കായി തയ്യാറാക്കിയ ഭക്ഷണം തികഞ്ഞില്ല. ഇതോടെ വരന്റെ ബന്ധുക്കൾ ചടങ്ങുകൾ പെട്ടെന്ന് നിര്‍ത്തിവെക്കുകയായിരുന്നു.

ഏതാണ്ടെല്ലാ ചടങ്ങുകളും പൂര്‍ത്തിയായിരുന്നെങ്കിലും പരസ്പരം മാല കൈമാറല്‍ നടന്നിരുന്നില്ല. ഇതോടെ വധു അഞ്ജലി പൊലീസിൽ പരാതി നൽകി. രാഹുലിന് വിവാഹത്തിൽ താത്പര്യമുണ്ടെന്നും കുടുംബമാണ് എതിര്‍ക്കുന്നതെന്നും യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെ പൊലീസ് ഇരു കൂട്ടരെയും സ്‌റ്റേഷനില്‍ വിളിപ്പിച്ച് കൗണ്‍സിലിങ് നടത്തി. തുടർന്ന് സ്റ്റേഷനില്‍വെച്ചുതന്നെ മാല കൈമാറല്‍ ചടങ്ങ് നടത്തുകയായിരുന്നു.

Content Highlight : Couple Gets Married At Police Station After Wedding Called Off Over Food

dot image
To advertise here,contact us
dot image