VIDEO: വിവാഹ ചടങ്ങിനിടയിൽ വധുവിനെ തല്ലി പൊലീസുകാരനായ വരൻ, വീഡിയോ പുറത്തായതോടെ സസ്പെൻഷൻ

സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ വരനെതിരെ പരാതി നൽകി.

dot image

ബിഹാർ: ബിഹാറിലെ നവാഡയിൽ വിവാഹ ചടങ്ങിനിടയിൽ വരൻ വധുവിനെ തല്ലി. പിന്നാലെ പൊലീസുകാരനായ വരന് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീഡിയോകളാണ് പുറത്ത് വന്നത്.

ആദ്യത്തേതിൽ ഇരുവരും പൂമാല ചാ‌‍ർത്തിയിരിക്കുന്നതായി കാണാം. ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹ ചടങ്ങിനിടയിൽ തുടർച്ചയായി വരനും വധുവും തർക്കിക്കുന്നതായി ആദ്യ വീഡിയോയിൽ കാണാം. പിന്നാലെ രണ്ടാമത്തെ വീ‍ഡിയോയിൽ ക്ഷേത്രത്തിന്റെ പുറത്ത് വെച്ച് ഇയാൾ വധുവിനെ അടിച്ചു നിലത്തിടുന്നതായി കാണാൻ സാധിക്കും. ഇതിനിടയിൽ ചുറ്റുമുള്ളവർ വരനെതിരെ സംസാരിക്കുന്നതും മറ്റൊരു പെൺകുട്ടി പ്രശ്നത്തിനിടയിൽ ഇടപ്പെടുന്നതായും കാണാം. ഈ പെൺകുട്ടി വീണ്ടും വധുവിനെ അടിക്കാനെത്തുന്ന വരനെ തടയുന്നതും ഇയാൾക്ക് നേരെ ദേഷ്യപ്പെടുന്നതായും കാണാം.

സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ വരനെതിരെ പരാതി നൽകി. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ സസപെൻഡ് ചെയ്യുകയായിരുന്നു. അതേ സമയം, പുറത്ത് വന്ന വീഡിയോ കണ്ട് നിരവധിപേരാണ് പൊലീസുകാരനെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്.

CONTENT HIGHLIGHT- VIDEO: Policeman groom who beat bride during wedding ceremony, suspended after video came out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us