![search icon](https://www.reporterlive.com/assets/images/icons/search.png)
ബെംഗളൂരു: കർണാടകയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന് തീ പിടിച്ച് രണ്ട് മരണം. ബെംഗളൂരുവിലെ മഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം. സംഭവ സമയത്ത് കെട്ടിടത്തിൽ ഇന്റീരിയർ ഡിസൈൻ ജോലി ചെയ്തിരുന്ന ഉദയ് ബാനു (40), റോഷൻ (23) എന്നീ തൊഴിലാളികളാണ് മരിച്ചത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്.
അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് ഇരുവരേയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൈമാറി. സംഭവത്തിൽ മാഗധി പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlight: Two workers charred to death in Bengaluru after under construction building caught fire