'ഇന്ത്യക്കാരെ നാടുകടത്തുന്നത് നടപടിക്രമങ്ങൾ പാലിച്ച്; മോശം പെരുമാറ്റം പാടില്ലെന്ന് യുഎസിനെ അറിയിക്കും'

തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് യുഎസിനെ അറിയിക്കുമെന്നും വിക്രം മിർസി വ്യക്തമാക്കി

dot image

ന്യൂഡൽഹി: നടപടിക്രമങ്ങൾ പാലിച്ചാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ നാടുകടത്തുന്നതെന്ന ന്യായീകരണവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. ഇന്ത്യക്കാരെ യുഎസ് മനുഷ്യത്വരഹിതമായി നാടുകടത്തുവെന്നത് തെളിവുസഹിതം പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ ഈ ന്യായീകരണം. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് യുഎസിനെ അറിയിക്കുമെന്നും വിക്രം മിർസി വ്യക്തമാക്കി. നിലവിലെ ചട്ടപ്രകാരമാണ് സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

‘‘487 പേരെ കൂടി തിരിച്ചയക്കുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ നടപ്പാക്കുന്നത് ദേശീയ സുരക്ഷയുടെ ഭാഗമായ നടപടിയാണെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണു സൈനിക വിമാനം ഉപയോഗിച്ചത്. ഇതു മുൻകാല നാടുകടത്തൽ രീതികളിൽനിന്നും വ്യത്യസ്തമാണ്. അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ട്രംപ് ഭരണകൂടവുമായി ഇന്ത്യൻ സർക്കാർ ബന്ധപ്പെട്ടിട്ടുണ്ട്,'' വിക്രം മിർസി വ്യക്തമാക്കി.

അതേസമയം, യുഎസിൽ നിന്നും ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കോൺഗ്രസ്. അടുത്തയാഴ്ച അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

Content Highlights: Foreign secretary Vikram Misri says 487 Indians still in US with final removal orders

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us