![search icon](https://www.reporterlive.com/assets/images/icons/search.png)
ചെന്നൈ: ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ) വൻവിജയം. 91558 ഭൂരിപക്ഷത്തിൽ ഡിഎംകെ സ്ഥാനാർത്ഥി വി സി ചന്ദ്രകുമാർ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ വിജയിച്ചു. 115709 വോട്ടുകളാണ് വി സി ചന്ദ്രകുമാറിന് ലഭിച്ചത്. മണ്ഡലത്തിൽ 67.97 ശതമാനം പോളിങ് രേഖപ്പെടുത്തി.
നാം തമിഴർ കച്ചിയുടെ ( എൻടികെ) സ്ഥാനാർത്ഥി എം കെ സീതാലക്ഷ്മിക്ക് 24151 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 6109 വോട്ടുകൾ നേടി നോട്ടയാണ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. 46 സ്ഥാനാർത്ഥികളാണ് ആകെ മത്സരരംഗത്തുണ്ടായിരുന്നത്. എഐഡിഎംകെ, ബിജെപി, ഡിഎംഡികെ, ടിവികെ എന്നീ പാർട്ടികൾ ഈറോഡ് ഈസ്റ്റിൽ മത്സിരിച്ചിരുന്നില്ല.
2011-16 കാലയളവിൽ ഇതേ മണ്ഡലത്തിൽ നിന്ന് വി സി ചന്ദ്രകുമാർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്തരിച്ച ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയ്കാന്തിന്റെ വിശ്വസ്തനായിരുന്നു വി സി ചന്ദ്രകുമാർ. പിന്നീട് ഡിഎംകെ യിൽ ചേരുകയായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഇവികെഎസ് ഇളങ്കോവൻ മരിച്ചതാണ് ഇറോഡ് ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഈറോഡ് ഈസ്റ്റിൽ 14 വർഷം ഇളങ്കോവനായിരുന്നു എംഎൽഎ.
Content Highlights: Landslide Victory for DMK in Erode East Assembly Bypoll