
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബംഗാളിനെ ലക്ഷ്യം വെച്ച് ബിജെപി. 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ മികച്ച വിജയം നേടിയെടുത്തതിൻ്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസിനെ തൂത്തെറിയും എന്നാണ് ബിജെപിയുടെ പുതിയ മുന്നറിയിപ്പ്.
ഡൽഹിയിലെ പോലെ ബംഗാളിലും ജനങ്ങൾ ബിജെപിയെ സ്വീകരിക്കുമെന്നും ഡൽഹിയിലെ ബംഗാളീ ഭൂരിപക്ഷ ഇടങ്ങളിലെ ബിജെപിയുടെ വിജയം പോലും അതിൻ്റെ ഭാഗമാണെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
ഡൽഹിയിലെ വിജയം നമ്മുടേതാണ്, 2026-ൽ ബംഗാളിലും ആ വിജയം ഉണ്ടാകുമെന്നും സുവേന്ദു അധികാരി പറഞ്ഞു. തലസ്ഥാനത്തെ ഇത്രയും കാലം ഭരിച്ച ആം ആദ്മി പാർട്ടി നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഡൽഹിയുടെ മഹത്വം വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ എന്നും അധികാരി പറഞ്ഞു.
ഡൽഹി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പിന്തുണ നൽകിയത് ആം ആദ്മി പാർട്ടിക്കായിരുന്നു. എന്നാൽ ബംഗാൾ ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും തോൽവിയാണ് ആം ആദ്മിക്ക് നേരടേണ്ടി വന്നിരുന്നത്.
content highlight-Delhi has been captured, next is Bengal, BJP has pointing Mamata