'ഡൽഹിയിൽ കോൺഗ്രസ്‌ എഎപിയെ കൈവെടിഞ്ഞു, ഇന്‍ഡ്യ സഖ്യം ഒരുമിച്ച് പ്രവർത്തിച്ചില്ല' ; വിമർശനവുമായി മമത ബാനർജി

'ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് വിജയിക്കും. ഇവിടെ കോൺഗ്രസിന് നിലനിൽപ്പില്ല'

dot image

കൊൽക്കത്ത: ഡൽഹി തിരഞ്ഞെടുപ്പിലെ ആംആദ്മി പാർട്ടിയുടെ തോൽവിയിൽ കോൺഗ്രസിനെയും ഇൻഡ്യ സഖ്യത്തേയും വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇൻഡ്യാ സഖ്യം ഒരുമിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഡൽഹിയിലും ഹരിയാനയിലും ഫലം വ്യത്യസ്തമാകുമായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിൽ എഎപിയെ കോൺഗ്രസ്‌ സഹായിച്ചില്ല. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് വിജയിക്കും. ഇവിടെ കോൺഗ്രസിന് നിലനിൽപ്പില്ലായെന്നും മമത ബാനർജി പറഞ്ഞു.

ബംഗാളിൽ ഭരണതുടർച്ചയുണ്ടാകുമെന്ന് മമത ബാനർജി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനിടയിൽ ബിജെപിയും ഡൽഹിക്ക് പിന്നാലെ ബംഗാളിലും തങ്ങൾക്ക് ഭരണമാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസം ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞത് ബം​ഗാളിൽ നിന്ന് തൃണമൂൽ കോൺ​ഗ്രസിനെ തൂത്തെറിയും എന്നാണ്. ‍‍ഡൽഹിയിലെ പോലെ ബം​ഗാളിലും ജനങ്ങൾ ബിജെപിയെ സ്വീകരിക്കുമെന്നും ഡൽഹിയിലെ ബം​ഗാളീ ഭൂരിപക്ഷ ഇടങ്ങളിലെ ബിജെപിയുടെ വിജയം പോലും അതിൻ്റെ ഭാ​ഗമാണെന്നും അധികാരി പറഞ്ഞിരുന്നു.

മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകർത്തുകൊണ്ടായിരുന്നു 27 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചത്. 2020ൽ എട്ട് സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ സീറ്റ് നേട്ടം 48 ആയി ഉയർത്തി. എന്നാൽ 62 സീറ്റുണ്ടായിരുന്ന എഎപിയുടെ സീറ്റ്നില 22ലേയ്ക്ക് ചുരുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, സത്യേന്ദ്ര ജെയിൻ, അവധ് ഓജ, സോംനാഥ് ഭാരതി തുടങ്ങിയവർ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

Content highlight- 'Congress slaps AAP in Delhi, India coalition not working together'; Mamata Banerjee with criticism

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us