അമേരിക്കയിൽ നിന്ന് കുടിയേറ്റക്കാരുമായുള്ള രണ്ടാം ഘട്ട വിമാനം മറ്റന്നാളെത്തും;അമൃത്‌സറിൽ ഇറക്കുന്നതിൽ പ്രതിഷേധം

ഫെബ്രുവരി 15ന് വിമാനം അമൃത്‌സറിലെത്തുമെന്നും പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായുള്ള മറ്റൊരു വിമാനവും ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ട്

dot image

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ഇന്ത്യക്കാരുമായുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാം ഘട്ട വിമാനം രണ്ട് ദിവസത്തിനകമെത്തുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് വിമാനം അമൃത്‌സറിലെത്തുമെന്നും പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായുള്ള മറ്റൊരു വിമാനവും ഇന്ത്യയിലെത്തുമെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം അമൃത്‌സറില്‍ വിമാനമിറക്കുന്ന തീരുമാനം വിവാദമായിട്ടുണ്ട്. കേന്ദ്രം പഞ്ചാബിനെ മനപ്പൂര്‍വം ലക്ഷ്യം വെക്കുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഹര്‍പല്‍ ചീമ പറഞ്ഞു. 'നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം അമൃത്‌സറില്‍ ഇറക്കുന്നതിലൂടെ പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തുകൊണ്ട് ഹരിയാനയിലേക്കും ഗുജറാത്തിലേക്കും അയക്കുന്നില്ല? പഞ്ചാബിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ബിജെപിയുടെ ശ്രമമാണിത്. പകരം ഈ വിമാനം അഹമ്മദാബാദിലാണ് ഇറക്കേണ്ടത്', ഹര്‍പല്‍ ചീമ പറഞ്ഞു.

തിരിച്ചയക്കാന്‍ ഉത്തരവിട്ട 487 ഇന്ത്യക്കാരുടെ പട്ടിക അമേരിക്ക നേരത്തെ തന്നെ നല്‍കിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കുടിയേറ്റക്കാരെ കൈകളില്‍ വിലങ്ങും കാലുകളില്‍ ചങ്ങലയും അണിഞ്ഞ് സൈനിക വിമാനത്തില്‍ ഇറക്കിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ആദ്യം വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കിലും പിന്നീട് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്രം അമേരിക്കയോട് ആശങ്ക അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആശങ്ക അമേരിക്കന്‍ അധികാരികളോട് അറിയിച്ചിട്ടുണ്ടെന്ന് മിശ്രി പറഞ്ഞിരുന്നു.

Content Highlights: Second flight with illegal migrants from America will arrived feb 15

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us