'ഞങ്ങൾക്ക് 100 ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ബീഫ് കഴിക്കുന്നത്'; ജസ്പ്രീതിന് യുവതിയുടെ മറുപടി; വൈറൽ

'ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കേരള മോഡൽ ഇത്ര പ്രസിദ്ധമായത്'

dot image

കൊച്ചി: യൂട്യൂബ് ഷോയ്ക്കിടെ കേരളത്തെ പരിഹസിച്ച സ്റ്റാൻഡ് അപ് കൊമേഡിയൻ ജസ്പ്രീത് സിംഗിനെ എയറിലാക്കി മലയാളികൾ. 'കേരള സാർ, 100 ശതമാനം ലിറ്ററസി സാർ'… എന്ന ജസ്പ്രീത് സിംഗിന്റെ പരിഹാസത്തിന് കൃത്യമായ മറുപടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾ നൽകുന്നത്. ഇപ്പോഴിതാ, ജസ്പ്രീത് സിംഗിന്റെ പരിഹാസത്തിന് ഒരു യുവതി കൊടുത്ത മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വീഡിയോയിൽ പറയുന്നത് ഇങ്ങനെ, ''ശരിയാണ് ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ ബീഫ് കഴിക്കുന്നത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ചിന്താപൂർവം വോട്ട് ചെയ്യുന്നത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കുമ്പളങ്ങി നൈറ്റ്സ് പോലുളള പടങ്ങൾ ഇറക്കുന്നത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും സൗഹാർദത്തോടെ ജീവിക്കുന്നത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കേരള മോഡൽ ഇത്ര പ്രസിദ്ധമായത്. ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ എല്ലാ ജെൻഡറുകളേയും അം​ഗീകരിക്കുന്നതും അവർക്ക് വേണ്ടി വാദിക്കുന്നതും. സാക്ഷരതയുളളതുകൊണ്ടാണ് ആവശ്യമെങ്കിൽ ഞങ്ങൾ സർക്കാരിനെ വിമർശിക്കുന്നത്. ഞങ്ങൾക്ക് 100 ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ടാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്നത്, അത് മനസിലാക്കണം'', എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡ‍ിയോ അവസാനിപ്പിക്കുന്നത്.

ഇന്ത്യാ ​ഗോട്ട് ലേറ്റന്റ് എന്ന വിവാദ ഷോയിലാണ് ജസ്പ്രീത് കേരളത്തെ പരിഹസിച്ചത്. ഷോയ്ക്കിടെ ജഡജസ്മാരിൽ ഒരാളായ സമയ് റെയ്ന മലയാളിയായ ഒരു മത്സരാർത്ഥിയോട് അവരുടെ രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചു. ഇതിന് മറുപടിയായി താൻ രാഷ്ട്രീയം ശ്രദ്ധിക്കാറില്ലെന്നും ഇതുവരെ വോട്ട് ചെയ്തിട്ടില്ലെന്നും മത്സരാർത്ഥി പറഞ്ഞു. ഇതിന് പിന്നാലെയാണ് കേരള സാർ… 100 ശതമാനം സാക്ഷരത സാർ… എന്ന പരിഹാസം ഷോയിലെ ജഡ്ജസായ ജസ്പ്രീത് സിങ് നടത്തിയത്.

ഷോയിലെ മറ്റ് ജഡ്ജസ്മാരായ യൂട്യൂബർ രൺവീർ അല്ലബാദിയ, അപൂർവ മുഖർജി, ആശിഷ് ചഞ്ച്ലാനി എന്നിവർ മത്സരാർത്ഥിയുടെ നിലപാടിനെ ചോദ്യം ചെയ്തിരുന്നു. ഇതേ ഷോയ്ക്കിടെ രൺവീർ അല്ലബാദിയ നടത്തിയ പരാമർശമാണ് വിവാദമായത്. അശ്ലീല പരാമർശത്തിൽ രൺവീർ അല്ലബാദിയക്കെതിരെ മഹാരാഷ്ട്രയിലും അസമിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ രൺവീർ സുപ്രീംകോടതിയെ സമീപിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണം എന്നായിരുന്നു ആവശ്യം. ഇന്ത്യ ​ഗോട്ട് ലേറ്റന്റ് എന്ന ഷോ വിവാദമായതിനെ തുടർന്ന് നിലവിൽ യൂട്യൂബിൽ നിന്ന് വലിച്ചിട്ടുണ്ട്.

Content Highlights: Standup Comedian Jaspreet Singh Kerala 100 Percent Litteracy Controversy Women Responding is Viral

dot image
To advertise here,contact us
dot image