ദി ടെലിഗ്രാഫ് 'എഡിറ്റർ അറ്റ് ലാർജ്' സ്ഥാനം രാജിവെച്ച് ആർ രാജ​ഗോപാൽ

വിരമിക്കാൻ നാല് വർഷം ബാക്കി നിൽക്കേയാണ് രാജി

dot image

ന്യൂഡൽഹി: പ്രമുഖ ഇം​ഗ്ലീഷ് പത്രമായ ദി ടെല​ഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് സ്ഥാനം രാജിവെച്ച് പ്രമുഖ മലയാളി മാധ്യമപ്രവർത്തകൻ ആർ രാജ​ഗോപാൽ. പത്രത്തിന്റെ ദൈനംദിന മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന എഡിറ്റർ ചുമതലയിൽ നിന്ന് സ്ഥാനക്കയറ്റം നൽകി ‘എഡിറ്റർ അറ്റ് ലാർജ്’ എന്ന പുതിയ സ്ഥാനം ഏറ്റെടുത്ത് ഒന്നര വർഷത്തിനകമാണ് രാജി.

1996ൽ കൊൽക്കത്തയിൽ പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായി സേവനം തുടങ്ങിയ രാജഗോപാൽ വിരമിക്കാൻ നാല് വർഷം ബാക്കി നിൽക്കേയാണ് രാജിവെക്കുന്നത്. എഡിറ്റർ പദവിയിൽ രാജഗോപാലിന് പകരം ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ സംഘർഷൻ ഠാക്കൂറിനെ നിയമിച്ച മാനേജ്മെന്റ്, രാജഗോപാലിന്റെ ഉത്തരവാദിത്തം ഒരു മാസാന്ത കോളമാക്കി മാറ്റിയിരുന്നു.

ആനന്ദബസാര്‍ ഗ്രൂപ്പിന്റെതാണ് ദി ടെലിഗ്രാഫ് പത്രം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്ന ടെലിഗ്രാഫിന്റെ എഡിറ്റോറിയലില്‍ നിര്‍ണായക പങ്കാണ് എഡിറ്ററായിരിക്കെ രാജഗോപാല്‍ വഹിച്ചിരുന്നത്. രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ട തലക്കെട്ടുകള്‍ ടെലിഗ്രാഫ് പത്രത്തിന്റെ ഹൈലൈറ്റായിരുന്നു.

Content Highlight: R Rajagopal resigns from Editor At Large post from The Telegram

dot image
To advertise here,contact us
dot image