ബിയർ ടിന്നുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രവും ഒപ്പും; റഷ്യൻ മദ്യക്കമ്പനിക്കെതിരെ രൂക്ഷവിമർശനം

ഒഡിഷ മുൻമുഖ്യമന്ത്രി നന്ദിനി സത്പതിയുടെ കൊച്ചുമകൻ സുപർണോ സത്പതി എക്സിൽ പങ്കുവെച്ചതോടെയാണ് വിഷയം ചർച്ചയായത്

dot image

ന്യൂഡൽഹി: ബിയർ ടിന്നുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രവും ഒപ്പും പേരും പ്രിന്‍റ് ചെയ്ത റഷ്യൻ മദ്യക്കമ്പനിക്കെതിരെ രൂക്ഷവിമർശനം. റഷ്യൻ ബ്രാൻഡായ റിവോർട്ട് നിർമിച്ച ‘മഹാത്മ ജി’ എന്ന പേരിലുള്ള ബിയറിന്‍റെ ചിത്രം ഒഡിഷ മുൻമുഖ്യമന്ത്രി നന്ദിനി സത്പതിയുടെ കൊച്ചുമകൻ സുപർണോ സത്പതി എക്സിൽ പങ്കുവെച്ചതോടെയാണ് ചർച്ചയായത്.

"റഷ്യയിലെ റിവർട്ട് ഗാന്ധിജിയുടെ പേരിൽ ബിയർ വിൽക്കുന്നതായി കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടുള്ള എന്‍റെ എളിയ അഭ്യർത്ഥന ഈ വിഷയം അദ്ദേഹത്തിന്റെ സുഹൃത്തായ റഷ്യൻ പ്രസിഡന്റുമായി ചർച്ച ചെയ്യണമെന്നാണ്", സുപർണോ സത്പതി മോദിയെയും റഷ്യൻ പ്രസിഡൻറിനെയും ടാഗ് ചെയ്തുകൊണ്ട് എക്സിൽ കുറിച്ചു. ഇത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേരാണ് രോഷം പ്രകടിപ്പിക്കുന്നത്.

സമാധാനത്തിന്റെയും മദ്യവർജനത്തിന്റെയും പ്രതീകമായ ​ഗാന്ധിയുടെ പേരും ചിത്രവും റഷ്യൻ മദ്യക്കമ്പനി ഉപയോ​ഗിക്കുന്നത് ഞെട്ടിക്കുന്നതായും പലരും കുറിക്കുന്നു. ഇത് ഇന്ത്യയുടെ മൂല്യങ്ങൾക്കും കോടിക്കണക്കിന് ഇന്ത്യക്കാർക്കും അപമാനമാണെന്നും അഭിപ്രായമുണ്ട്.

Content Highlights: Mahatma Gandhi's Image On Russian Beer Cans

dot image
To advertise here,contact us
dot image