ഓവർടേക്കിങിനെച്ചൊല്ലി തർക്കം; യുവാവിനെ കാറിൽ വലിച്ചിഴച്ച് ക്രൂരത

വാഹനങ്ങൾ തമ്മിൽ ഇടിച്ചുവെന്നാരോപിച്ചുണ്ടായ വാക്കുതർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്

dot image

ബെംഗളൂരു: ഓവർടേക്കിങിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തു‍ട‍ർന്ന് യുവാവിനെ കാറിൽ വലിച്ചിഴച്ച് ക്രൂരത. യെന്റഗനഹള്ളിക്ക് സമീപമുള്ള ലാൻകോ ദേവനഹള്ളി ടോളിലാണ് സംഭവമുണ്ടായത്. ടോൾ ബൂത്തിലേക്ക് പ്രവേശിച്ച് മറികടക്കാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ തമ്മിൽ ഇടിച്ചുവെന്നാരോപിച്ചുണ്ടായ വാക്കുതർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടോൾ നൽകാനായി കാർ നിർത്തിയപ്പോൾ അടുത്ത വാഹനത്തിലെ യുവാവ് കാർ ഡ്രൈവറോട് സംസാരിക്കാനെത്തി. ഇയാളുടെ ഷർട്ടിൽ പിടിച്ച കാർ ഡ്രൈവർ ടോൾ ഗേറ്റ് തുറന്നപ്പോൾ പിടിവിടാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.

50 മീറ്ററോളമാണ് യുവാവിനെ വലിച്ചിഴച്ചത്. യുവാവ് റോഡിൽ വീണപ്പോൾ അവിടെ ഉപേക്ഷിച്ച് കാർ വേഗത്തിൽ ഓടിച്ച് പോവുകയും ചെയ്തു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Content Highlights: Car drags man for 50 metres in bengaluru

dot image
To advertise here,contact us
dot image